ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിക്ക് ജി.സി.സി ഹ്യുമാനിറ്റേറിയൻ പുരസ്കാരം
text_fieldsജി.സി.സി ഹ്യുമാനിറ്റേറിയൻ പുരസ്കാരം ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ഏറ്റുവാങ്ങുന്നു
ദോഹ: മേഖലയിലും ആഗോളതലത്തിലും മാനുഷിക-സേവന മേഖലകളിലെ സംഭാവനകൾക്കും പ്രവർത്തനങ്ങൾക്കും അംഗീകാരമായി എൻ.ജി.ഒ വിഭാഗത്തിൽ ഏഴാമത് ജി.സി.സി ഹ്യുമാനിറ്റേറിയൻ പുരസ്കാരം ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിക്ക്. റീജനൽ നെറ്റ്വർക് ഫോർ സോഷ്യൽ റെസ്പോൺസിബിലിറ്റി മനാമയിൽ സംഘടിപ്പിച്ച രണ്ടാമത് ജി.സി.സി ഹ്യുമാനിറ്റേറിയൻ സമ്മിറ്റിൽ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യു.ആർ.സി.എസ്) പ്രതിനിധി സംഘം പങ്കെടുത്തു. ക്യു.ആർ.സി.എസ് വൈസ് ചെയർമാൻ എൻജി. ഇബ്രാഹിം ഹാഷിം അൽ സാദ, ബോർഡ് അംഗം അഹമ്മദ് അബ്ദുറഹ്മാൻ അൽ-മുല്ല എന്നിവരാണ് പങ്കെടുത്തത്.
ക്യു.ആർ.സി.എസിന്റെ കാഴ്ചപ്പാടും ഭാവി പ്രവർത്തനങ്ങളും എൻജി. ഇബ്രാഹിം ഹാഷിം അൽ സാദ പരിപാടിയിൽ പങ്കുവെച്ചു.
മേഖലയിലും -അന്തർദേശീയ തലങ്ങളിലും ജി.സി.സി രാഷ്ട്രങ്ങളുടെ മാനുഷിക സഹായങ്ങൾ വർധിപ്പിക്കുക, ജി.സി.സി രാജ്യങ്ങളുടെ ഏകോപനം മെച്ചപ്പെടുത്തുക, സിവിലിയന്മാരുടെയും ദുർബല ജനവിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

