Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയ​മ​നി​ലെ...

യ​മ​നി​ലെ യു​ദ്ധ​ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സ​​മാ​യി ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി

text_fields
bookmark_border
യ​മ​നി​ലെ യു​ദ്ധ​ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സ​​മാ​യി ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി
cancel

ദോ​ഹ: യു​ദ്ധ​ക്കെ​ടു​തി​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന യ​മ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ആ​രോ​ഗ്യ -പോ​ഷ​കാ​ഹാ​ര സേ​വ​ന​ങ്ങ​ളും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ല​ഭ്യ​മാ​ക്കി ഖ​ത്ത​ർ. റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ ഹു​ദൈ​ദ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ സൈ​ദി​യ, അ​ൽ ദാ​ഹി എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് വി​വി​ധ സ​ഹാ​യ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഹ്യു​മാ​നി​റ്റേ​റി​യ​ൻ കോ​ർ​ഡി​നേ​ഷ​ൻ അ​ഫ​യേ​ഴ്സ് ഓ​ഫി​സി​ന്റെ യ​മ​ൻ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫ​ണ്ടി​ൽ നി​ന്നു​ള്ള 10 ല​ക്ഷം യു.​എ​സ് ഡോ​ള​ർ ധ​ന​സ​ഹാ​യ​വും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കു​ടി​യി​റ​ക്ക​പ്പെ​ട്ട​തും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യ 55,000ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. അ​ഞ്ചു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​ദ്ധ​തി​യി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

പ​ദ്ധ​തി പ്ര​ധാ​ന​മാ​യും മൂ​ന്ന് മേ​ഖ​ല​ക​ള കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ലൂ​ടെ പ്ര​ദേ​ശ​ത്തെ ര​ണ്ട് ആ​ശു​പ​ത്രി​ക​ളു​ട​യെും ര​ണ്ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കും. മ​രു​ന്നു​ക​ൾ, മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം എ​ന്നി​വ ല​ഭ്യ​മാ​ക്കും. പ്രാ​ഥ​മി​ക ആ​രോ​ഗ്യം, പ്ര​സ​വ സം​ര​ക്ഷ​ണം, അ​ടി​യ​ന്ത​ര പ​രി​ച​ര​ണം, മാ​ന​സി​കാ​രോ​ഗ്യ സം​ര​ക്ഷ​ണം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കും.

കു​ട്ടി​ക​ളി​ലെ​യും സ്ത്രീ​ക​ൾ​ക്കി​ട​യി​ലെ​യും പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ചൈ​ൽ​ഡ് ഫീ​ഡി​ങ് കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ക​യും പ​തി​വാ​യി ബോ​ധ​വ​ൽ​ക്ക​ര​ണ ക്യാ​മ്പു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യും. നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം, ചി​കി​ത്സ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി നേ​രി​ട്ട് സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ൽ​കും. ഈ ​അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ദു​രി​ത​ബാ​ധി​ത​രാ​യ ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യൊ​രു ആ​ശ്വാ​സ​മാ​കു​മെ​ന്ന് ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemenHumanitarian
News Summary - Qatar Red Crescent Society Provides Relief to War-Affected People in Yemen
Next Story