ഗസ്സയിൽ നേത്ര ശസ്ത്രക്രിയയുമായി ഖത്തർ റെഡ് ക്രസന്റ്
text_fieldsദോഹ: ഗസ്സയിൽ കാഴ്ച നഷ്ട്ടപ്പെട്ടവർക്കും നേത്ര സംബന്ധമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും നേത്ര ശസ്ത്രക്രിയയുമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി. ഫലസ്തീൻ റെഡ് ക്രെസന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ ഗസ്സയിലെ, ഖാൻ യൂനിസിലെ അൽ-അമൽ ആശുപത്രിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ 850 നേത്ര ശസ്ത്രക്രിയകളാണ് നടത്തുക. ഇതോടൊപ്പം വിവിധ ആരോഗ്യ സേവനങ്ങളും മെഡിക്കൽ സൗകര്യങ്ങളും ആശുപത്രിയിൽ സജ്ജമാക്കും.
യുദ്ധവും അതിർത്തി അടച്ചതുമൂലവുമുണ്ടായ മരുന്നുകളുടെയും മെഡിക്കൽ സാധനങ്ങളുടെയും കടുത്ത ക്ഷാമത്തെ നേരിടാനാണ് പുതിയ പദ്ധതിയെന്ന് ക്യു.ആർ.സി.എസ് ഓഫിസ് ഡയറക്ടർ ഡോ. അക്രം നാസ്സർ പറഞ്ഞു. ഗസ്സയിലെ നേത്ര രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ശസ്ത്രക്രിയ പദ്ധതി നടപ്പാക്കുന്നത്. ഫലസ്തീനിയൻ മിനിസ്ട്രി ഓഫ് ഹെൽത്ത് അടുത്തിടെ പുറത്തുവിട്ട കണക്ക് പ്രകാരം 2023 ഒക്ടോബറിനുശേഷം 1500ലധികം പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

