ആറു രാജ്യങ്ങളിൽ കോവിഡ് പ്രതിരോധത്തിൽ പങ്കാളികളായി ഖത്തർ റെഡ്ക്രസൻറ്
text_fieldsഇത്യോപ്യയിൽ ഖത്തർ റെഡ് ക്രസൻറിന് കീഴിൽ നടന്ന
കോവിഡ് പ്രവർത്തനത്തിൽനിന്ന്
ദോഹ: ആറു രാജ്യങ്ങളിലെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി പൂർത്തിയാക്കി. 2,33,670 ഡോളർ ചെലവിൽ ഇത്യോപ്യ, എൽസാൽവദോർ, സെനഗൽ, സിയറ ലിയോൺ, മോറിത്താനിയ എന്നിവിടങ്ങളിലാണ് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പദ്ധതികൾ ഖത്തർ റെഡ്ക്രസൻറ് നടപ്പാക്കിയത്. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിനകം 22ഓളം രാജ്യങ്ങളിലാണ് ഖത്തർ റെഡ്ക്രസൻറ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.
ബോധവത്കരണം നടത്തുന്നതിനായി കമ്യൂണിറ്റി വളൻറിയർമാർക്ക് പരിശീലനം, പി.പി.ഇ കിറ്റ് വിതരണം, കോവിഡുമായി ബന്ധപ്പെട്ട് വിവിധ ബോധവത്കരണ കാമ്പയിനുകൾ, ഐസൊലേഷൻ കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകർക്കുള്ള പ്രത്യേക പരിശീലനം, ഹൈജീൻ-നോൺ മെഡിക്കൽ കിറ്റുകളുടെ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിക്ക് കീഴിൽ നടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.