Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ റിയൽ എസ്റ്റേറ്റ് ഫോറം സമാപിച്ചു; 100 കോടി റിയാലിന്റെ വിൽപ്പന

text_fields
bookmark_border
സിറ്റിസ്കേപ്പ് എക്സിബിഷനും സമാപിച്ചു
ഖത്തർ റിയൽ എസ്റ്റേറ്റ് ഫോറം സമാപിച്ചു; 100 കോടി റിയാലിന്റെ വിൽപ്പന
cancel

ദോഹ: നാലാമത് ഖത്തർ റിയൽ എസ്റ്റേറ്റ് ഫോറവും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച സിറ്റിസ്കേപ്പ് എക്സിബിഷനും സമാപിച്ചു. മുൻ വർഷത്തേക്കാൾ 100 ശതമാനം വർധനവോടെ 100 കോടിയിലധികം റിയാലിന്റെ റിയൽ എസ്റ്റേറ്റ് വിൽപ്പനയാണ് ഇത്തവണ നടന്നത്. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ മൂന്ന് ദിവസം നടന്ന പ്രദർശനവും ഫോറവും കാണാൻ 16,000ത്തിലധികം സന്ദർശകരെത്തിയതായി റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദഗ്ധർ, നിക്ഷേപകർ, റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ എന്നിവരുടെ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.

ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ വളർച്ചയും പുതിയ നിക്ഷേപ സാധ്യതകളുമാണ് ഫോറത്തിലെ ചർച്ചകളിൽ ഉയർന്നുവന്നത്. സുതാര്യത ഉറപ്പാക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സഹായിക്കുന്ന രാജ്യത്തെ പുതിയ നിയമ- നിയന്ത്രണ ചട്ടക്കൂടുകൾക്ക് ഫോറം പ്രാധാന്യം നൽകി. പങ്കെടുത്തവർ തങ്ങളുടെ പുതിയ റിയൽ എസ്റ്റേറ്റ് പദ്ധതികളും ചടങ്ങിൽ അവതരിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar Real Estate Forum concludes; Sales worth 1 billion riyals
Next Story