ഖത്തർ റെയിൽ പദ്ധതികളിൽ 70 ശതമാനവും പ്രാദേശിക കമ്പനികൾക്ക് സ്വന്തം
text_fieldsദോഹ: ഖത്തർ റെയിലിെൻറ മെഗാ പദ്ധതികളിൽ അധികവും സ്വന്തമാക്കിയത് പ്രാദേശിക കമ്പനികളും അതിെൻറ ജീവനക്കാരുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി. ആകെ പദ്ധതികളുടെ 70 ശതമാനവും പ്രാദേശിക കമ്പനികളാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ഖത്തർ റെയിൽ സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്ല അബ്ദുൽ അസീസ് തുർകി അൽ സുബൈഈ പറഞ്ഞു. സർക്കാറിെൻറ െപ്രാക്യൂർമെൻറ്, കോൺട്രാക്ടിംഗ് കോൺഫെറൻസ് ആൻഡ് എക്സിബിഷൻ ‘അൽ മുശ്തറയാത് 2018’നോടനുബന്ധിച്ച് ഖത്തർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അൽ സുബൈഈ ഇക്കാര്യം സൂചിപ്പിച്ചത്. പ്രാദേശിക വിതരണക്കാരുമായും ഉൽപാദകരുമായും 1800ഓളം കരാറുകളിലാണ് ഖത്തർ റെയിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇതിൽ കേബിൾ, കേബിൾ േട്രയ്സ്, ഡിസ്ട്രിബ്യൂഷൻ ബോർഡ്സ്, ഇരുമ്പ്, ഗ്ലാസ്, അലുമിനിയം തുടങ്ങി ഖത്തർ റെയിൽ തങ്ങളുടെ പദ്ധതികൾക്കാവശ്യമായ അധിക സാധനസാമഗ്രികളും ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തര വിപണിയിൽ നിന്നുള്ള സേവനങ്ങളും ചരക്കുകളും ഏകദേശം മുഴുവനും ഖത്തർ റെയിൽ സ്വീകരിച്ചിട്ടുണ്ട്. പ്രാദേശിക വിപണിയിൽ വലിയ സ്വാധീനം ചെലുത്താൻ ഇത് കാരണമായെന്നും ഖത്തർ റെയിൽ സി ഇ ഒ പറഞ്ഞു. കോൺട്രാക്ടിംഗ്, സബ് കോൺട്രാക്ടിംഗിലൂടെയാണ് അധിക കമ്പനികളും പദ്ധതികൾ സ്വന്തമാക്കിയത്. പ്രാദേശിക ഉൽപാദകരുമായുള്ള കരാറിന് കരാറുകാരെ േപ്രാത്സാഹിപ്പിച്ചിരുന്നുവെന്നും അൽ സുബൈഈ ചൂണ്ടിക്കാട്ടി.
ഖത്തർ റെയിൽവേസിെൻറയും ദോഹ മെേട്രാ ശൃംഖലയുടെയും രൂപരേഖയിലും വികസനത്തിലും അറ്റകുറ്റപണികളിലും പ്രവർത്തനങ്ങളിലും ഖത്തർ റെയിലിനാണ് പൂർണ ഉത്തരവാദിത്തമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കഴിഞ്ഞ വർഷം ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധവും ഗൾഫ് പ്രതിസന്ധിയും രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്തിയെന്ന് ഖത്തർ ചേംബർ പ്രതിനിധി ഡോ. ഥാനി ബിൻ അലി ആൽഥാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
