കുട്ടികൾക്കായി "ബാക്ക് ടു സ്കൂൾ' മത്സരം ഒരുക്കി ഖത്തർ റെയിൽ
text_fieldsദോഹ: പുതിയ അധ്യയന വർഷാരംഭത്തോട് അനുബന്ധിച്ച് ജീവനക്കാരുടെ മക്കൾക്കായി 'ബാക്ക് ടു സ്കൂൾ' മത്സരം സംഘടിപ്പിച്ച് ഖത്തർ റെയിൽ. വിദ്യാർഥികളിൽ പൊതുഗതാഗത സംവിധാനങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ദോഹ മെട്രോയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഖത്തർ റെയിൽ
പരിപാടി നടത്തിയത്. 15 വയസ്സ് വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ട് നടത്തിയ മത്സരത്തിൽ വലിയ പങ്കാളിത്തമാണുണ്ടായത്. ദോഹ മെട്രോയുടെ സേവനങ്ങളെക്കുറിച്ചും പരിസ്ഥിതി സൗഹൃദ ഗതാഗത രീതി എന്ന നിലയിലുള്ള പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കുന്ന ക്വിസ്, ചിത്രരചനാ മത്സരം എന്നിവയാണ് സംഘടിപ്പിച്ചത്. സുരക്ഷിതമായ യാത്രാനുഭവത്തെക്കുറിച്ച് കുട്ടികൾ തങ്ങളുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന ചിത്രങ്ങൾ വരച്ചു. മത്സരത്തിൽ പങ്കെടുത്ത കുട്ടികളുടെ മികച്ച ചിത്രങ്ങൾ ദോഹ മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കും. കുട്ടികളുടെ സർഗ്ഗാത്മക മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനും ബോധവൽക്കരണ പരിപാടികളിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് പ്രദർശനം ഒരുക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

