അണ്ടർ 23 ഏഷ്യാകപ്പ്: ഖത്തറിന് യോഗ്യത
text_fieldsഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിൽ മത്സരിച്ച ഖത്തർ അണ്ടർ-23 ഫുട്ബാൾ ടീം
ദോഹ: 2022 ജൂൺ ഒന്നു മുതൽ 19 വരെ ഉസ്ബകിസ്താൻ വേദിയാവുന്ന അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാളിന് ഖത്തറിന് യോഗ്യത. ദോഹയിൽ നടന്ന ഗ്രൂപ് 'എ'യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായാണ് ഖത്തർ യോഗ്യത നേടിയത്. ആദ്യ രണ്ടു മത്സരങ്ങളിൽ യമൻ, ശ്രീലങ്ക ടീമുകളെ തോൽപിച്ച ഖത്തർ, അവസാന മത്സരത്തിൽ സിറിയക്കെതിരെ 1-1ന് സമനില പാലിച്ചെങ്കിലും ഗ്രൂപ്പ് ജേതാക്കളെന്ന സ്ഥാനം നഷ്ടമായില്ല.
ആതിഥേയരായ ഉസ്ബെകിസ്താൻ ഉൾപ്പെടെ 16 ടീമുകളാണ് അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

