Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ്യോമമേഖലയിലെ തടസം: ...

വ്യോമമേഖലയിലെ തടസം:  ഖത്തർ നിലപാടുകളെ ശരിവെച്ച് അന്താരാഷ്​ട്ര കോടതി

text_fields
bookmark_border
വ്യോമമേഖലയിലെ തടസം:  ഖത്തർ നിലപാടുകളെ ശരിവെച്ച് അന്താരാഷ്​ട്ര കോടതി
cancel
camera_alt????????????? ????????? ?????? ?????????? ?????????? ???????? ?????? ???? ????????????

ദോഹ: തങ്ങൾ​െക്കതിരായി നിലവിലുള്ള ഉപരോധവുമായി ബന്ധ​പ്പെട്ട വ്യോമമേഖലാവിഷയത്തിൽ ഖത്തറിൻെറ നിലപാടുകളെ ശരിവച്ച്​ അന്താരാഷ്​ട്ര കോടതി. ഖത്തറിനെതിരായി ഉപരോധരാജ്യങ്ങൾ സമർപ്പിച്ച അപ്പീൽ പരിഗണിക്കേണ്ടതില്ലെന്ന് കോടതി. കോടതി വിധിയെ സ്വാഗതം ചെയ്ത് ഖത്തറും രംഗത്തെത്തി. ഖത്തറിനെതിരായ ഉപരോധരാജ്യങ്ങളുടെ വ്യോമമേഖലയിലുണ്ടാക്കിയ തടസ്സങ്ങളെ പ്രതിരോധിക്കാനും അന്താരാഷ്​ട്രസിവിൽ ഏവിയേഷൻ ഓർഗനൈസേഷന് മുമ്പാകെ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ ഖത്തറിന് അവകാശമുണ്ടെന്നും അന്താരാഷ്​ട്ര നീതിന്യായ കോടതി വ്യക്തമാക്കി. കോടതി പ്രസിഡൻറ്​ അബ്​ദുൽഖവി അഹ്​മദ്​ യൂസഫാണ്​ ഇതുസംബന്ധിച്ച വിധി വായിച്ചത്​.

2017ൽ ഖത്തറിനെതിരായ ഉപരോധം ആരംഭിച്ചത് മുതൽ ഖത്തർ രജിസ്​േട്രഷനുള്ള വിമാനങ്ങൾക്ക് ഉപരോധരാജ്യങ്ങളുടെ വ്യോമപാതയിൽ വിലക്കുണ്ട്​. അന്താരാഷ്​ട്ര നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനങ്ങളാണിതെന്ന് അന്താരാഷ്​ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ ഉപരോധരാജ്യങ്ങൾ നൽകിയ അപ്പീൽ ഹരജിയാണ് നീതിന്യായ കോടതി തള്ളിയിരിക്കുന്നത്. ഇതോടെ ഖത്തറി​െൻറ വാദങ്ങൾ ശരിവെച്ച് കൊണ്ട് സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നടപടികളുമായി മുന്നോട്ട് പോകും. നീതിന്യായ കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നതായും അന്താരാഷ്​ട്ര ഏവിയേഷൻ നിയമങ്ങളുടെ കൃത്യമായ ലംഘനമാണ്​ ഉപരോധരാജ്യങ്ങളു​േടതെന്നും ഖത്തർ ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി പറഞ്ഞു. 

അന്താരാഷ്​ട്ര നിയമങ്ങളോടുള്ള ഉപരോധരാജ്യങ്ങളുടെ തുടർച്ചയായ നിന്ദയെ തുറന്നുകാട്ടുന്ന ഏറ്റവും പുതിയ വിധിയാണ്​ ഉണ്ടായിരിക്കുന്നത്​. ഖത്തറി​െൻറ വാദങ്ങൾക്ക് വരുംകാലത്ത്​ കൂടുതൽ നിയമസാധുത ലഭിക്കുമെന്നും അൽ സുലൈതി വ്യക്തമാക്കി.2017ൽ ഖത്തറിനെതിരായ ഉപരോധം ആരംഭിച്ചത് മുതൽ ഖത്തർ തങ്ങളുടെ നിലപാട് ലോകത്തിന് മുന്നിൽ വ്യക്തമാക്കിയിരുന്നു. തീർത്തും അന്താരാഷ്​ട്ര നിയമങ്ങൾക്ക് വിരുദ്ധമായാണ് ഉപരോധരാജ്യങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ, ഖത്തർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ബീൻസ്​പോർട്സ്​ ചാനൽ സിഗ്​നലുകൾ മോഷ്​ടിച്ച് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഖത്തറി​െൻറ അയൽരാജ്യം ആഗോള വാണിജ്യ കരാർ ലംഘിച്ചുവെന്ന് അന്താരാഷ്​ട്ര വാണിജ്യ സംഘടന കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulfnewsQatarNews
News Summary - qatar, qatarnews, gulfnews
Next Story