Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅൽ തർഫ ഇൻറർ സെക്​ഷൻ...

അൽ തർഫ ഇൻറർ സെക്​ഷൻ വിപുലീകരണം പൂർത്തിയായി

text_fields
bookmark_border
അൽ തർഫ ഇൻറർ സെക്​ഷൻ വിപുലീകരണം പൂർത്തിയായി
cancel
camera_alt?? ??? ??????????? ???????????

ദോഹ: അൽ തർഫ ഇൻറർസെക്​ഷൻ വിപുലീകരണവും അടിസ്​ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. പുതിയ സർവിസ്​ റോഡുകളും പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുണ്ട്. േഗ്രറ്റർ ദോഹ പദ്ധതിക്ക് കീഴിൽ വിവിധ ഭാഗങ്ങളിൽ നടക്കുന്ന റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് അൽ തർഫ ഇൻറർസെക്​ഷൻ വിപുലീകരണം. അൽ തർഫ സ്​ട്രീറ്റ്, ജർയാൻ നിജൈമ സ്​ട്രീറ്റ്, അൽ ബനാത് മേഖലയിലേക്കുള്ള ലെഎവൈന സ്​ട്രീറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സുഗമമായ ഗതാഗതത്തിന് ഇൻറർസെക്​ഷൻ ഏറെ സഹായകമാകും.

ദോഹ ഗോൾഫ് ക്ലബ്, അബ്​ദുല്ല ബിൻ ഖലീഫ സ്​റ്റേഡിയം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള ഗതാഗതത്തിനും ഇൻറർചെയ്ഞ്ച് സഹായകമാകുമെന്നും ​േപ്രാജക്ട് എൻജിനീയർ ഇസ്സ സുൽത്താൻ അൽ ഹില്ലാബി പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ എല്ലാ അസംസ്​കൃത വസ്​തുക്കളും പ്രാദേശികമായി ഉൽപാദിപ്പിക്കപ്പെട്ടതും നിർമിക്കപ്പെട്ടതുമാണ്​. പ്രാദേശിക ഉൽപാദകർക്കുള്ള അശ്ഗാലി​െൻറ പിന്തുണയുടെയും തഅ്ഹീൽ സംരംഭത്തി​െൻറയും ഭാഗമായാണിത്. ഇൻറർസെക്​ഷൻ വിപുലീകരണത്തിൽ 2.3 കിലോമീറ്റർ റോഡ് നിർമാണവും സർവിസ്​ റോഡ് നിർമാണവുമാണ് പ്രധാനമായും ഉൾപ്പെട്ടിരുന്നത്. പുതിയ ലൈറ്റ്നിങ് സംവിധാനവും അടിസ്​ഥാന സൗകര്യ വികസനവും ഇതി​െൻറ ഭാഗമായി നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulfnewsQatarNews
News Summary - qatar, qatarnews, gulfnews
Next Story