ദോഹ: ഇന്ത്യന്‍ എംബസി നടത്തിയ പ്രത്യേക ചടങ്ങിൽ ഇന്ത്യന്‍ സമൂഹം കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്ര മണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാജ്ഞലികളര്‍പ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന് ച ടങ്ങില്‍ സംസാരിച്ചു. ആക്രമണത്തിന് ഉത്തരവാദികളായവരെയും ആസൂത്രകരെയും അവരുടെ സ്പോ ണ്സര്മാരെയും നീതിക്കു മുന്നിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
വീരമൃത്യുവരിച്ച സൈനികരുടെ പേരു വിവരങ്ങള്‍ എംബസിയില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് പ്ര ദര്‍ശിപ്പിച്ചിരുന്നു. ‘അമര്‍ ജവാന്’ സ്മൃതിയും ഒരുക്കിയിരുന്നു. ഇവിടെ മെഴുകുതിരി കത്തിച്ചതിനൊപ്പം അംബാ സഡര് പുഷ്പചക്രവും സമര്‍പ്പിച്ചു. സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ സമൂഹം ചടങ്ങില്‍ മെ ഴുതിരിവെട്ടം തെളിയിച്ചു. വിവിധ പ്രവാസിസംഘടനകളുടെ പ്രതിനിധികള്‍, എംബസിയുടെ അപെക്സ് സംഘ ടനകളുടെ പ്രതിനിധികള്‍, ഉന്നത വ്യക്തിത്വങ്ങള്‍, സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവര്‍, ജനങ്ങള്‍ തുടങ്ങി നിരവധിപേര്‍ ആദരം അര്‍പ്പിക്കാനെത്തി.