‘എറിക്’ പറന്ന് ഇറങ്ങി; സുരക്ഷിതനായി
text_fieldsദോഹ: എറിക് പറന്നിറങ്ങി, പുതിയ വീട്ടിലേക്ക്. സുരക്ഷിതനായും സന്തോഷവാനുമായാണ് എറിക് പുതിയ താമസ സ്ഥലത്തേക്ക് എത്തിയത്. അമേരിക്കയിലെ കാലിഫോർണിയയിലെ സാൻ ഡീഗോ സൂവിൽ നിന്ന് ടാൻസാനിയിലേക്കുള്ള സുന്ദര യാത്ര എറിക് എന്ന റൈനോക്ക് ഒരുക്കിയത് ഖത്തർ എയർവേസ് കാർഗോയാണ്. നിരവധി ജീവികൾക്ക് സുരക്ഷിത യാത്ര ഒരുക്കിയിട്ടുള്ള ഖത്തർ എയർവേസ് കാർഗോയിലാണ് 16000 കിലോമീറ്ററിൽ അധികം പറന്ന് സുരക്ഷിതനായി ഇറങ്ങിയത്. അതീവ വംശനാശ ഭീഷണി നേരിടുന്ന ബ്ലാക്ക് റൈനോകളിൽ ഉൾപ്പെടുന്ന എറികിനെ ടാൻസാനയിക്ക് അമേരിക്ക സമ്മാനിക്കുകയായിരുന്നു.
ബ്ലാക്ക് റൈനോകളുടെ എണ്ണം ഉയർത്തുകയും ഗ്രേറ്റർ സെരെൻഗെറ്റി ഇക്കോ സിസ്റ്റം ശക്തമാക്കുകയും െചയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കൈമാറൽ. സിംഗിത ഗ്രുമെറ്റി ഫണ്ട് എന്ന എൻ.ജി.ഒക്ക് കൈമാറിയ എറിക് ഇപ്പോൾ ടാൻസാനിയൻ വനാന്തരങ്ങളിൽ സുരക്ഷിതനാണ്. ലോസ് ഏഞ്ചൽസിൽ നിന്ന് ഖത്തർ എയർവേസിെൻറ ബോയിങ് 777 ചരക്ക് വിമാനത്തിലാണ് ബ്ലാക്ക് റൈനോ യാത്ര ആരംഭിച്ചത്. ടാൻസാനിയയിലേക്കുള്ള വഴിമധ്യേ ആദ്യം ബെൽജിയത്തിലെ ലിയേഷിലും തുടർന്ന് ദോഹയിലും ഇറങ്ങി. ദോഹയിൽ വെച്ച് എയർബസ് എ 330 എന്ന ചരക്കുവിമാനത്തിലേക്ക് യാത്ര മാറി. ടാൻസാനിയയിലെ എൻടബ്ബെ വരെ ഇതിലായിരുന്നു യാത്ര.
തുടർന്ന് സെരെൻഗെറ്റിയിലേക്ക് അേൻറാണോവ് 74 വിമാനം ചാർട്ട് ചെയ്താണ് എത്തിച്ചത്. റൈനോയുടെ ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ചരക്കു വിമാനങ്ങളിൽ എല്ലാം താപനില ക്രമീകരിച്ചിരുന്നത്. എറികിെൻറ യാത്ര എളുപ്പവും സുഖവും ആക്കുന്നതിനുള്ള നടപടികളാണ് ചെയ്തത്. എറികിെൻറ പ്രത്യേക കമ്പാർട്ട്മെൻറിൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഒരുക്കിയിരുന്നു. േലാസ് ഏഞ്ചൽസ് മുതൽ ടാൻസാനിയ വരെ നാലംഗ വിദഗ്ധ സംഘവും അനുഗമിച്ചിരുന്നു. വന്യജീവി സംരക്ഷണത്തിനുള്ള ഇൗ പദ്ധതിയിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് ഖത്തർ എയർവേസ് കാർഗോ ചീഫ് ഒാഫിസർ ഗ്വില്ലൗമെ ഹാല്യൂക്സ് പറഞ്ഞു. അയാട്ടയുടെ ലൈവ് അനിമൽസ് റെഗുലേഷൻസ്, ഖത്തർ എയർവേസിെൻറ ട്രാൻസ്പോർേട്ടഷൻ ഒാഫ് വൈൽഡ് ലൈഫ് ആൻറ് അനിമൽ വെൽഫെയർ പദ്ധതികൾ അനുസരിച്ചാണ് പ്രവർത്തനം.
ജീവികളെ കയറ്റുന്നതിനും ഇറക്കുന്നതിനും സൂക്ഷിക്കുന്നതിനും താപനിലയും ഹ്യുമിഡിറ്റിയും നിയന്ത്രിക്കുന്നതിനും എല്ലാമുള്ള പരിശീലനം ജീവനക്കാർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ൈറനോയെ ഏറ്റവും സുരക്ഷിതമായാണ് ഖത്തർ എയർവേസ് കാർഗോ എത്തിച്ചുനൽകിയതെന്ന് സിംഗിത ഗ്രുമെറ്റി ഫണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റീഫൻ കുൺലിെഫ വ്യക്തമാക്കി. കുതിരകൾ, പക്ഷികൾ, വളർത്തുജീവികൾ, കന്നുകാലികൾ, മത്സ്യങ്ങൾ, കാഴ്ച ബംഗ്ലാവുകളിൽ നിന്നുള്ള വന്യജീവികൾ തുടങ്ങിയവയെ എല്ലാം ഖത്തർ എയർവേസ് കാർഗോ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
