Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ ഫൗണ്ടേഷൻ ആർട്ട്...

ഖത്തർ ഫൗണ്ടേഷൻ ആർട്ട് െട്രയിൽ മൂന്നാം പതിപ്പിന് തുടക്കമായി

text_fields
bookmark_border
ഖത്തർ ഫൗണ്ടേഷൻ ആർട്ട് െട്രയിൽ മൂന്നാം പതിപ്പിന് തുടക്കമായി
cancel

ദോഹ: എജുക്കേഷൻ സിറ്റിക്ക് ചുറ്റുമുള്ള കലാസൃഷ്​ടികളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഗൈഡഡ് ടൂർ േപ്രാഗ്രമായ ആർട്ട് െട്രയിലി​​െൻറ മൂന്നാം പതിപ്പിന് ഖത്തർ ഫൗണ്ടേഷൻ തുടക്കം കുറിച്ചു. മേഖലയിലെ പ്രധാന കലാസൃഷ്​ടികളും പ്രാദേശികമായി അറിയപ്പെടുന്നവയും പരിചയപ്പെടുന്നതിനും കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിനുമുള്ള സുവർണാവസരമാണ് ഖത്തർ ഫൗണ്ടേഷ​​​െൻറ കീഴിലുള്ള ആർട്ട് െട്രയിൽ.

ഖത്തർ ഫൗണ്ടേഷ​​​െൻറ സാമൂഹിക വികസന പരിപാടികളുടെ ഭാഗമായി എല്ലാ പ്രായത്തിലുള്ളവർക്കും ഇടപെടാനുള്ള അവസരം കൂടിയാണ് ആർട്ട് െട്രയിലിലൂടെ സൃഷ്​ടിക്കപ്പെടുന്നത്. മൊറോക്കൻ കലാകാരനായ യൂനിസ്​ റഹ്മാ​​െൻറ ‘ചെറിയ വാക്ക്, സങ്കീർണ്ണമായ ഘടന’ എന്ന തലക്കെട്ടിന് കീഴിലുള്ള കലാസൃഷ്​ടികളാണ് ആദ്യ രണ്ട് ആർട്ട് െട്രയിലുകളിൽ സന്ദർശകർക്ക് പരിചയപ്പെടുത്തിയത്. ഖത്തർ ഫൗണ്ടേഷൻ അംഗമായ വിർജീനിയ കോമൺവെൽത്ത് യൂനിവേഴ്സിറ്റി സ്​കൂൾ ഓഫ് ആർട്ട്സിലാണ് യൂനിസി​​െൻറ സൃഷ്​ടികൾ സ്​ഥാപിക്കപ്പെട്ടത്.

അതേസമയം, സിദ്റ മെഡിൻ കലാശേഖരം, ഖത്തർ നാഷണൽ ലൈബ്രറിയുടെ ഹെറിറ്റേജ് ലൈബ്രറി എക്സിബിഷൻ, ദോഹ ആസ്​ഥാനമായി പ്രവർത്തിക്കുന്ന കലാകാരനായ ഉഥ്മാൻ കുഞ്ഞിയുടെ കലാസൃഷ്​ടികൾ എന്നിവയാണ് പുതിയ ആർട്ട് െട്രയിലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ ആറ്, 27 തിയ്യതികളിലാണ് ആർട്ട ്െട്രയിൽ നടക്കാനിരിക്കുന്നത്. നവംബർ മാസത്തിലും ആർട്ട് െട്രയിൽ നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ആർട്ട് െട്രയിലിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ qftrail@qf.org.qa എന്ന അഡ്രസിലേക്ക് മെയിൽ അയക്കണമെന്ന് ക്യൂ എഫ് കമ്മ്യൂണിറ്റി ഡെവലപ്മ​​െൻറ് വിഭാഗം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news
Next Story