Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗോളടിച്ചുകൂട്ടി; അൽ...

ഗോളടിച്ചുകൂട്ടി; അൽ സദ്ദ്​ മുന്നിൽ തന്നെ

text_fields
bookmark_border
ഗോളടിച്ചുകൂട്ടി;  അൽ സദ്ദ്​ മുന്നിൽ തന്നെ
cancel

ദോഹ: ക്യു.എൻ.ബി സ്​റ്റാർസ്​ ലീഗിൽ ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടം കടുക്കുന്നു. കിരീടം ഉറപ്പാക്കുന്നതിനായി അൽ സദ്ദും അൽ ദുഹൈലുമാണ്​ ശക്​തമായ പോരാട്ടം നടത്തുന്നത്​. ​ഏഴാം ആഴ്​ചയിൽ പോരാട്ടം കഴിഞ്ഞപ്പോൾ അൽ സദ്ദും അൽ ദുഹൈലും 16 പോയൻറുമായി ഒപ്പത്തിനൊപ്പമാണ്​. എന്നാൽ, ഗോളുകൾ അടിച്ചുകൂട്ടിയ അൽ സദ്ദ്​ ഗോൾ ശരാശരിയിൽ ഒന്നാം സ്ഥാനത്ത്​ തുടരുകയാണ്​. അൽ സദ്ദിന്​ 28 ഗോളുകളുടെ മുൻതൂക്കം ഉള്ളപ്പോൾ അൽ ദുഹൈലിന്​ 13 ഗോളുകളുടെ മാത്രം മുൻതൂക്കമാണുള്ളത്​.

അൽ സദ്ദ്​ ഖത്തർ എസ്​.സിയെ ഒന്നിനെതിരെ അഞ്ച്​ ഗോളുകൾക്ക്​ പരാജയപ്പെടുത്തിയപ്പോൾ അൽ ദുഹൈൽ അൽ അഹ്​ലിയെ ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്കാണ്​ കീഴടക്കിയത്​. ആറ്​ പോയൻറുള്ള അൽ അഹ്​ലി ഒമ്പതും നാല്​ പോയ​ി​േൻറാടെ ഖത്തർ എസ്​.സി പത്തും സ്ഥാനത്താണ്​. അൽ അറബിയെ എതിരില്ലാത്ത രണ്ട്​ ഗോളുകൾക്ക്​ പരാജയ​പ്പെടുത്തി അൽ സൈലിയ 15 ​േപായ​േൻറാടെ മൂന്നാം സ്ഥാനത്തോടെ എത്തി. 14 പോയ​േൻറാടെ അൽ റയ്യാൻ നാലാം സ്ഥാനത്തുണ്ട്​. അൽ സദ്ദി​​​െൻറ അൽജീരിയൻ മുന്നേറ്റ നിര താരം ബഗ്​ദാദ്​ ബൗണേഡ്​ജാഹ്​ 14 ഗോളുകളുമായി ടോപ്​സ്​കോറർ സ്ഥാനത്തിനുള്ള പോരാട്ടത്തിൽ ബഹുദൂരം മുന്നിലാണ്​. അൽ സദ്ദി​​​െൻറ തന്നെ അക്രം അഫീഫ്​ ആണ്​ എട്ട്​ ഗോൾ സ്വന്തമാക്കി രണ്ടാം സ്ഥാനത്തുള്ളത്​. അൽ ദുഹൈലി​​​െൻറ മൊറോക്കൻ താരം യൂസുഫ്​ അൽ അറബി ഏഴ്​ ഗോളുമായി മൂന്നാം സ്ഥാനത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqatar-qatar news
News Summary - qatar-qatar news
Next Story