Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ വിസ നടപടികൾ ...

ഖത്തർ വിസ നടപടികൾ കൊച്ചിയിൽ

text_fields
bookmark_border
ഖത്തർ വിസ നടപടികൾ  കൊച്ചിയിൽ
cancel

​ദോഹ: ഖത്തറിലേക്ക്​ വരുന്ന പ്രവാസികൾക്ക്​ തൊഴിൽ വിസയുടെ എല്ലാ കാര്യങ്ങളും നാട്ടിൽ തന്നെ ചെയ്യാവുന്ന സംവിധാനം തയാറാകുന്നു. തൊഴിൽ കരാർ ഒപ്പിടൽ മുതൽ മെഡിക്കൽ പരിശോധന വരെ നാട്ടിലെ കേ​ന്ദ്രത്തിൽ പൂർത്തിയാക്കാനും ഖത്തറിൽ എത്തിയാലുടൻ ജോലിക്ക്​ പ്രവേശിക്കാവുന്നതുമായ രീതിയിലുള്ള സംവിധാനമാണ്​ ഒരുക്കുന്നത്​. ഖത്തറിന്​ പുറത്ത്​ വിസ സേവന കേന്ദ്രങ്ങൾ ഒരുക്കിയാണ്​ ആഭ്യന്തര മന്ത്രാലയം പ്രവാസികൾക്ക്​ ഏറെ പ്രയോജനപ്രദമായ പദ്ധതി നടപ്പാക്കുന്നത്​. ഇന്ത്യ അടക്കം എട്ട്​ രാജ്യങ്ങളിൽ 20 കേന്ദ്രങ്ങളിലാണ്​ ഖത്തർ വിസ ​േകന്ദ്രങ്ങൾ ആരംഭിക്കുന്നത്​. കൊച്ചി അടക്കം ഏഴ്​ സ്ഥലങ്ങളിൽ ഖത്തർ വിസ സേവന കേന്ദ്രമുണ്ട്​. നവംബർ അവസാനത്തോ​െട ഇന്ത്യയിലെ കേന്ദ്രങ്ങൾ പ്രവർത്തിച്ചുതുടങ്ങും. കൊച്ചിക്ക്​ പുറമെ മുംബൈ, ഡൽഹി, ഹൈദരാബാദ്​, ചെ​െന്നെ, കൊൽക്കത്ത, ലക്​നോ എന്നിവിടങ്ങളിലാണ്​ വിസ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്​.

ഖത്തറിലെ സ്​പോർണർ വിസക്കുള്ള അപേക്ഷ നൽകു​േമ്പാൾ ലഭിക്കുന്ന രജിസ്​റ്റർ നമ്പർ ഉപയോഗിച്ച്​ ഖത്തറിലേക്ക്​ വരാൻ ആഗ്രഹിക്കുന്ന പ്രവാസിക്ക്​​ വിസ നടപടികൾ എല്ലാം ഒറ്റ കേന്ദ്രത്തിൽ ചെയ്യാവുന്ന സംവിധാനമാണ്​ ഒരുക്കിയിരിക്കുന്നത്​. ഇതുപ്രകാരം മെഡിക്കൽ പരിശോധന, ഫിംഗർപ്രിൻറ്​ ആൻറ്​ ബയോമെട്രിക്​ ശേഖരണം, രേഖകൾ പരിശോധിക്കൽ, കരാർ ഒപ്പിടൽ എന്നിവയെല്ലാം കൊച്ചി അടക്കം ഇന്ത്യയിലെ കേന്ദ്രങ്ങളിൽ ചെയ്യാൻ സാധിക്കും. ഇത്തരം നടപടികൾ പൂർത്തിയാക്കി വരുന്നവർക്ക്​ ഖത്തറിൽ എത്തുന്ന ദിവസം തന്നെ റെസിഡൻസി കാർഡ്​ ലഭിക്കും. വിസക്ക്​ വേണ്ടി ഇടനിലക്കാർ നടത്തുന്ന ചൂഷണം, വ്യാജ തൊഴിൽ കരാറുകളിലൂടെ വഞ്ചിക്കപ്പെടൽ, മെഡിക്കൽ പരിശോധനയിൽ പരാജയ​പ്പെട്ട്​ മടങ്ങിപ്പോകേണ്ടി വരുന്ന സ്ഥിതി എന്നിവ പുതിയ കേന്ദ്രം ​പ്രവർത്തനം ആരംഭിക്ക​ുന്നതിലൂടെ ഒഴിവാക്കാൻ സാധിക്കും. കൊളംബോയിലാണ്​ ആദ്യ കേന്ദ്രം ആരംഭിക്കുന്നത്​. ഒക്​ടോബർ 12 മുതൽ ഇത്​ പ്രവർത്തിച്ചുതുടങ്ങും.

ഇന്ത്യക്കും ശ്രീലങ്കക്കും പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്​, നേപ്പാൾ, ഇന്തേ​ാനേഷ്യ, ഫിലിപ്പൈൻസ്​, തുണീഷ്യ എന്നിവിടങ്ങളിലും ആദ്യ ഘട്ടത്തിൽ തന്നെ ഖത്തർ വിസ കേന്ദ്രം ആരംഭിക്കുന്നുണ്ട്​. ആഭ്യന്തരമന്ത്രാലയത്തിലെ വിസ സപ്പോര്‍ട്ട് സര്‍വീസ് വകുപ്പ് ഡയറക്ടര്‍ മേജര്‍ അബ്​ദുല്ല ഖലീഫ അല്‍മുഹന്നദി, ഭരണനിര്‍വഹണ, തൊഴില്‍ സാമൂഹികകാര്യമന്ത്രാലയത്തിലെ അസിസ്​റ്റൻറ്​ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ഉബൈദ്‌ലി, മെഡിക്കല്‍ കമ്മീഷന്‍ ഡയറക്ടര്‍ ഡോ. ഇബ്രാഹിം അല്‍ഷാര്‍ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news
Next Story