സ്വതന്ത്ര മാധ്യമ മേഖല കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം
text_fieldsദോഹ: അന്താരാഷ്ട്ര മാധ്യമങ്ങളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനായുള്ള സ്വതന്ത്ര മാധ്യമ മേഖല (ഫ്രീ മീഡിയാ സോൺ) സ്ഥാപിക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മാധ്യമങ്ങൾക്ക് പുറമേ, മാധ്യമ, ഡിജിറ്റൽ മാധ്യമ മേഖലയിലെ സാങ്കേതിക സ്ഥാപനങ്ങൾ, പരിശീലന–ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെ കൂടി ഉൾപ്പെടുത്തിയാകും സ്വതന്ത്ര മാധ്യമ മേഖലയുടെ സ്ഥാപനം. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്.
മാധ്യമ മേഖലയിൽ കൂടുതൽ വിദേശമൂലധനം സാധ്യമാക്കുക, രാജ്യത്തിെൻറ വൻ വികസന പദ്ധതികളെയും മറ്റും അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവരിക തുടങ്ങിയവയും സ്വതന്ത്ര മാധ്യമ മേഖലയുടെ ഉദ്ദേശ്യങ്ങളിൽ പെടുന്നു. സിനിമ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ഓഡിയോ–വിഷ്വൽ മാധ്യമങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന നിക്ഷേപകരെ േപ്രാത്സാഹിപ്പിക്കുന്നതിന് നിയമം സൗകര്യം ചെയ്യും. കരട് നിയമത്തിെൻറ അന്തിമ നടപടികൾ സ്വീകരിക്കുന്നതിനായി മന്ത്രിസഭ തീരുമാനം ശൂറാ കൗൺസിലിെൻറ പരിഗണനക്ക് വിട്ടെന്ന് നീതിന്യായ വകുപ്പ് മന്ത്രി ഡോ. ഹസൻ ബിൻ ലഹ്ദാൻ സഖ്ർ അൽ മുഹന്നദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
