വാഹനരജിസ്ട്രേഷൻ പുതുക്കൽ ഒാൺലൈനിൽ മാത്രമാകുന്നു
text_fieldsഒക്ടോബർ ഒന്നുമുതൽ ഇസ്തിമാറ പുതുക്കൽ മെട്രാഷ് ടു വഴിയോ ആഭ്യന്തരമന്ത്രാലയത്തിെൻറ ഇ സർവീസ് പോർട്ടൽ വഴിയോ മാത്രം
ദോഹ: സ്ഥാപനങ്ങളുെടയും കമ്പനികളുെടയും വാഹനങ്ങളുടെ രജിസ്ട്രേഷൻ (ഇസ്തിമാറ) പുതുക്കാനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തുന്നു. അടുത്ത മാസം മുതലാണ് മാറ്റമെന്ന് ഗതാഗത വകുപ്പ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ഒക്ടോബർ ഒന്നുമുതൽ വാഹനങ്ങളുെട രജിസ്ട്രേഷൻ പുതുക്കൽ മെട്രാഷ് ടു വഴിയോ ആഭ്യന്തരമന്ത്രാലയത്തിെൻറ ഇ സർവീസ് പോർട്ടൽ വഴിയോ ഒാൺലൈൻ ആയി മാത്രമേ ചെയ്യാൻ കഴിയൂ.
ട്രാഫിക് കൗണ്ടറുകളിലെ ഫാഹിസ് കേന്ദ്രങ്ങൾ വഴി നേരിട്ട് ഇനി രജിസ്ട്രേഷൻ പുതുക്കാൻ കഴിയില്ല. അതേ സമയം ഫാഹിസ് കേന്ദ്രങ്ങളിൽ വാഹനങ്ങൾ നേരിട്ട് പരിശോധനക്ക് എത്തിക്കുകയും ഇൻഷുറൻസ് തുക അടക്കുകയും ചെയ്യണം. ഒാൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഇൗ രണ്ട് കാര്യങ്ങളും ചെയ്യണം. ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ ലൈസൻസ് വകുപ്പ് ഫസ്റ്റ് ലെഫ്റ്റനൻറ് തുർക്കി ഷാദിദ് അൽ കഅബി അറിയിച്ചതാണ് ഇക്കാര്യം. ഖത്തറിൽ പ്രവർത്തിക്കുന്ന എല്ലാ ഇൻഷുറൻസ് കമ്പനികളുമായും ഫാഹിസ് കേന്ദ്രത്തിന് ഒാൺലൈൻ വഴി ബന്ധമുണ്ട്. ഗതാഗതവകുപ്പിെൻറ ഡാറ്റകൾ കൈകാര്യം ചെയ്യുന്ന ഖത്തർ സെൻട്രൽ ബാങ്കിെൻറ സഹകരണത്തോടെയാണിത്.
മെട്രാഷ് വഴി വാഹനങ്ങളുെട വിവരങ്ങൾ ആദ്യം നൽകുകയാണ് വേണ്ടത്. ഫാഹിസിെൻറ പരിശോധനക്കും ഇൻഷുറൻസിനുമുള്ള രണ്ട് പച്ച ലൈറ്റുകൾ തെളിയുന്നത് അപ്പോൾ കാണാം. രണ്ട് ലൈറ്റുകളും കത്തി നിലക്കുന്നത് കണ്ടാൽ ഇൻഷുറൻസ് തുക അടക്കാം. വ്യക്തികൾക്ക് ഇക്കാര്യങ്ങൾ ചെയ്യാൻ കഴിയും. ക്യു^പോസ്റ്റ് വഴി രജിസ്ട്രേഷൻ കാർഡ് വീട്ടിലെത്തുകയാണ് ചെയ്യുക. കൊണ്ടുനടക്കാൻ എളുപ്പത്തിലുള്ള രീതിയിലാണ് ഇൗ കാർഡുകൾ. മൂന്ന് വർഷം വരെ പരിശോധന വേണ്ടാത്ത പുതിയ വാഹനങ്ങളുടെ ഉടമകൾക്ക് ഇത് കൂടുതൽ എളുപ്പകരവുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
