ദോഹ: പ്രളയത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന കേരളത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി മദീന ഖലീഫ സോൺ സൗഹൃദ സംഗമം നടത്തി. പ്രളയക്കെടുതിയിൽ നാശനഷ്ടം സംഭിച്ചവർക്കും ദുരിതാശ്വാസത്തിൽ മുഴുകിയവർക്കും അനുഭവങ്ങൾ പങ്കു വെക്കുവാനുള്ള വേദിയായി പരിപാടി മാറി.
പ്രളയകാലത്ത് രക്ഷാ^സേവന പ്രവർത്തനങ്ങളിൽ കൈക്കൊണ്ട ഐക്യവും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് നവകേരള നിർമിതിക്കായി മുന്നേറാൻ സാധിക്കണമെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സി.ഐ.സി സോണൽ പ്രസിഡൻറ് അബ്ദുറഹ്മാൻ പുറക്കാട് അധ്യക്ഷത വഹിച്ചു. ഷാജഹാൻ കരീം മുഖ്യപ്രഭാഷണം നടത്തി. ഷിബു ഫിലിപ്പ് കവിതാലാപനം നടത്തി. അബ്ദുൽ വഹദ്, സണ്ണി ഇടുക്കി, മഹിമ, സലാഹുദ്ദീൻ ചേരാവള്ളി, ജൗഹർ എന്നിവർ പ്രളയാനുഭവങ്ങൾ പങ്കുവെച്ചു. മുഹമ്മദ് സാക്കിർ സ്വാഗതവും റഷാദ് പുറക്കാട് നന്ദിയും പറഞ്ഞു.