Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമു​ന്‍ ദേ​ശീ​യ വോളി...

മു​ന്‍ ദേ​ശീ​യ വോളി താ​രം ഹാ​രി​സ് പാ​ല​ങ്ങാ​ടി​നെ ആ​ദ​രി​ക്ക​ും

text_fields
bookmark_border
മു​ന്‍ ദേ​ശീ​യ വോളി താ​രം ഹാ​രി​സ് പാ​ല​ങ്ങാ​ടി​നെ ആ​ദ​രി​ക്ക​ും
cancel

ദോ​ഹ: വുഖൈർ വോളി കൂട്ടായ്​മയുടെ നേതൃത്വത്തിൽ മു​ന്‍ ദേ​ശീ​യ വോളി താ​രം ഹാ​രി​സ് പാ​ല​ങ്ങാ​ടി​നെ ആ​ദ​രി​ക്ക​ുന്നു. സെ​പ്റ്റം​ബ​ര്‍ 28ന്​ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാല്​ മു​ത​ല്‍ വു​ഖൈ​ര്‍ വോ​ളീ സ്റ്റേ​ഡി​യ​ത്തി​ലാണ്​ പരിപാടി. ഇതിന്​ മുന്നോടിയായി സൗ​ഹൃ​ദ വോ​ളി​ബാ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ നടക്കും. ഖ​ത്ത​റി​ലെ വോ​ളി​ബാ​ള്‍ താ​ര​ങ്ങ​ളും വോ​ളി​ബാ​ള്‍ പ്രേ​മി​ക​ളും ഒ​രു​മി​ക്കു​ം. ന​വീ​ന്‍, ഫ​സ്ജ​ര്‍, ഖാ​ദ​ര്‍, സ​ലീം എ​ന്നി​വ​രു​ടെ നേതൃ​ത്തി​ലു​ള്ള നാല്​ ടീ​മു​ക​ള്‍ മൽസരിക്കും.

ഫാ​സ് ഫൈ​സ​ല്‍, സ​മീ​ര്‍, ഷം​സീ​ര്‍, അ​ഷ്റ​ഫ് ത​ങ്ങ​ള്‍, ഹാ​രി​സ് അ​ല​ക്സ്, ത​ന്‍സീ​ര്‍, ഫാ​മി, ഹെ​ൻറി, വി​ന​യ​ന്‍, ബി​ജു, താ​ഹി​ര്‍, ഷാ​ന​വാ​സ്, ഹാ​റൂ​ണ്‍, സ​ഫീ​ര്‍, അ​സ്​ലം, ന​ബി​ന്‍, ഷ​ഫീ​ഖ് മാ​സ്​റ്റ​ര്‍, ഹാ​രി​സ് ക​ണ്ടി​യി​ല്‍, ന​ബീ​ല്‍, ഷാ, ​സു​ഹൈ​ല്‍ ക​രീം, ഇ​ല്‍യാ​സ്, മ​ണി, സ​ല്‍വ അ​ജി​ത്, റെ​ക്സ് പ്രോ​ബി​ന്‍, സു​മ​ന്‍, നി​ക്സ​ണ്‍, പ്ര​ശാ​ന്ത്, അ​ബ്ബാ​സ് എ​ന്നി​വ​ര്‍ നാ​ലു ടീ​മു​ക​ളി​ലാ​യി അ​ണി​നി​ര​ക്കു​ം. വി​ജ​യി​ക​ള്‍ക്ക്​ അ​ല്‍ കി​ൻഡി ട്രേ​ഡി​ങ് എ​സ്റ്റാ​ബ്ലി​ഷ്മെ​ൻറ്​ സ്പോ​ണ്‍സ​ര്‍ ചെ​യ്യു​ന്ന ട്രോ​ഫി നൽകും. ഇതിന്​ ശേഷം വു​ഖൈ​ര്‍ വോ​ളി ടീം ​ജ​ഴ്സി പ്ര​കാ​ശ​ന​വും മു​ന്‍ ദേ​ശീ​യ വോ​ളീ താ​രം ഹാ​രി​സ് പാ​ല​ങ്ങാ​ടി​നെ ആ​ദ​രി​ക്ക​ലും ന​ട​ക്കും.

Show Full Article
TAGS:qatar qatar news gulf news 
Web Title - qatar-qatar news
Next Story