‘ദി ബിഗ്5’ റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനം തുടങ്ങി
text_fieldsദോഹ: മൂന്നുദിവസം നീളുന്ന രാജ്യാന്തര നിര്‍മാണ–സാങ്കേതിക–കെട്ടിടനിര്‍മാണ വാണിജ്യപ്രദര്‍ശനം തുടങ്ങി. ‘ദി ബിഗ്5’ എന്ന പേരിലുള്ള റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനം ദോഹ എക്സിബിഷന് ആൻറ് കണ്വന്ഷന് സെൻററിലാണ്. ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. 40ലധികം ശിൽപശാലകളും നടക്കുന്നുണ്ട്. ശില്‍പ്പശാലകളില്‍ സൗജന്യപ്രവേശനമാണ്. ഇന്ത്യ, കുവൈത്ത്, തുര്‍ക്കി, ഇറ്റലി, ചൈന, കാ നഡ ഉള്‍പ്പടെ 21 രാജ്യങ്ങളില്‍ നിന്നായി 240ലധികം പ്രദര്‍ശന കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. നൂതന നിര്‍മാണ സാങ്കേതിക വിദ്യ ഉള്‍പ്പടെയുള്ളവ പ്രദര്‍ശിപ്പിക്കും. രാജ്യത്തിെൻറ വ്യാപാര വാണിജ്യ മേഖലയെ പിന്തുണക്കുകയും വികസിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാ ലയത്തിെൻറ പിന്തുണയോടെ ഖത്തറിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ)യാണ് ഇന്ത്യന്‍ പവലിയന് സജ്ജമാക്കുന്നത്. 49ലധികം ഇന്ത്യന്‍ കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. ഏറ്റവും വലിയ പവലിയനുകളിലൊന്നും ഇന്ത്യയുടേതാണ്. പ്ലാൻറ് മെഷീനറി, വാഹനങ്ങള്‍, കോണ്‍ക്രീറ്റ്, നിര്‍മാണ വസ്തുക്കള്‍, ഉപകരണങ്ങള്‍, കെട്ടിടനിര്‍മാണ വസ്തുക്കള്‍, എംഇപി സര്‍വീസസ്, ബില്‍ഡിങ് എന്‍വലപ്, സ്പെഷ്യല്‍ കണ്‍സ്ട്രക്ഷന്‍, കണ്‍സ്ട്രക്ഷന്‍ ടെക്നോളജീസ്, ഇന്നവേഷന്‍സ്, ബില്‍ഡിങ് ഇൻറീരിയേഴ്സ്, ഫിനിഷേഴ്സ് തുടങ്ങി വിവിധ അടിസ്ഥാനസൗകര്യവികസന മേഖലകളില്‍ നി ന്നുള്ളവര്‍ ഉള്‍പ്പെട്ട പ്രതിനിധിസംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
