ദോഹ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് തിരി തെളിയാൻ ഒരു വർഷവും മൂന്ന് ദിവസവും ബാക്കിയിരിക്കെ രാജ്യാന്തര അത്ലറ്റിക് ഫെഡറേഷൻ ചാമ്പ്യൻഷിപ്പ് വേദിയായ ഖലീഫ രാജ്യാന്തര സ്റ്റേഡിയം സന്ദർശിച്ചു പുരോഗതികൾ വിലയിരുത്തി. 2019 സെപ്തംബർ 28 മുതൽ ഒക്ടോബർ ആറ് വരെയാണ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ദോഹ വേദിയാകുന്നത്. ലോകകപ്പ് ചാമ്പ്യൻഷിപ്പ് വേദിയാകുന്ന മിഡിലീസ്റ്റിലെ ആദ്യ നഗരമെന്ന ഖ്യാതിയും ദോഹക്കായിരിക്കും.
രാജ്യാന്തര അത്ലറ്റിക് ഫെഡറേഷൻ വൈസ് പ്രസിഡൻറ് ദഹ്ലാൻ അൽ ഹമദിെൻറ നേതൃത്തിലുള്ള ഉന്നതതല സംഘമാണ് പ്രാദേശിക സംഘാടക സമിതിക്കൊപ്പം സ്റ്റേഡിയത്തിലെത്തി വേദി വിലയിരുത്തിയത്. പ്രാദേശിക സംഘാടക സമിതി വൈസ് ചെയർമാനും ഡയറക്ടർ ജനറലും കൂടിയാണ് ദഹ്ലാൻ അൽ ഹമദ്. വേദി പരിശോധന പൂർത്തിയാക്കിയ സംഘം സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ലോക ചാമ്പ്യൻഷിപ്പിനായി എത്തുന്ന താരങ്ങളെ സ്വീകരിക്കാൻ ഖത്തർ തയ്യാറെടുത്തു കഴിഞ്ഞുവെന്നും ഹോട്ടലുകളും വിമാനത്താവളവും തയ്യാറായെന്നും ദഹ്ലാൻ അൽ ഹമദ് വ്യക്തമാക്കി. ചാമ്പ്യൻഷിപ്പിെൻറ ടിക്കറ്റ് േപ്രാഗ്രാമും ബ്രാൻഡും സംബന്ധിച്ചുള്ള പ്രഖ്യാപനം വരുന്ന വ്യാഴാഴ്ച നടക്കു.
എല്ലാം സമയബന്ധിതമായി പൂർത്തിയാകുമെന്നും ദഹ്ലാൻ പറഞ്ഞു. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലെ ശീതീകരണ സംവിധാനത്തിെൻറ പ്രവർത്തനമായിരുന്നു ഫെഡറേഷെൻറ പരിശോധനയുടെ പ്രധാനോദ്ദേശ്യം. സ്റ്റേഡിയത്തിലെ ശീതീകരണ സംവിധാനം അമ്പരപ്പിക്കുന്നതാണെന്നും അത്ലറ്റുകൾക്ക് ഏറ്റവും മികച്ച അന്തരീക്ഷമൊരുക്കാൻ ഇതിനാകുമെന്നും ഐ എ എ എഫ് കൗൺസിൽ അംഗം ജെഫ് ഗാർഡ്നെർ പറഞ്ഞു. വമ്പൻ കായിക ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നതിൽ വലിയ വെല്ലുവിളികൾ ഉണ്ടാകുമെന്നും എന്നാൽ ദോഹ പ്രാദേശിക സംഘാടക സമിതി ഇതിനകം അതെല്ലാം തരണം ചെയ്തിരിക്കുന്നുവെന്നും ഗാർഡ്നെർ വ്യക്തമാക്കി. സംഘത്തിെൻറ പരിശോധന രണ്ട് ദിവസം നീണ്ടുനിന്നു. ചാമ്പ്യൻഷിപ്പിെൻറ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന് 30ലധികം രാജ്യങ്ങളിൽ നിന്നുള്ള ദേശീയ ടീം അധികൃതരും ദോഹയിലെത്തിയിട്ടുണ്ട്.