ദോഹ: ശസ്ത്രക്രിയക്കുശേഷം രോഗിയുടെ വയറ്റിൽ പഞ്ഞി കണ്ടെത്തിയ സംഭവത്തിൽ ചികിത്സിച്ച ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ കോടതിവിധി. ഖത്തര്‍ പ്രാഥമിക കോടതിയാണ് ഇരുവർക്കും പിഴ ശിക്ഷ വിധിച്ചത്്. ശസ്ത്രക്രിയയിലെ പിഴവിന് ഉത്തരവാദിയായ ഡോക്ടറും ആശുപത്രിയും പരാതിക്കാരിയായ സ്വദേശി വനിതക്ക് പത്തുലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവ്. ശസ്ത്രക്രിയക്ക് വിധേയയായ പരാതിക്കാരിയുടെ ആേരാഗ്യാവസ്ഥയില് മാറ്റമുണ്ടാവുകയും അസ്വസ്ഥത വര്‍ധിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ആമാശയത്തില്‍ അസാധാരണ വസ്തുവിെൻറ സാന്നിധ്യം കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ ശസ്ത്രക്രിയാസമയത്തെ പഞ്ഞിയുടെ അവശിഷ്ടംഅബദ്ധത്തില് വയറ്റില്‍ അകപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
വാദിഭാഗത്തിനായി അഡ്വ. അബ്ദുല്ല അല്സഅദിയാണ് കോടതിയില്‍ ഹാജരായത്. ഡോക്ടറുടെ ഭാഗത്തുനിന്നും ഗുരുതരമായ പിഴവ് സംഭവിച്ചതായി അദ്ദേഹം വാദിച്ചു. ശസ്ത്രക്രിയയില്‍ ഡോക്ടര്‍ ആവശ്യമായ ജാഗ്രതയോ ശ്രദ്ധയോ പുലര്‍ത്തിയില്ലെന്നും പരിചയസമ്പത്തില്ലാത്ത ഡോക്ടറെയാണ് ഇതിനായി നിയോഗിച്ചതെന്നും അല്‍സഅദി കോടതിയില്‍ വാദിച്ചു. ഡോക്ടറുടെ പിഴവിനെത്തുടര്‍ന്ന് മറ്റൊരു ശസ്ത്രക്രിയക്ക് കൂടി വിധേയമാകേണ്ട സാഹചര്യം രോഗിക്കുണ്ടായി. വയറ്റില്‍ പഞ്ഞി ഉണ്ടായതിനെ തുടർന്ന് രോഗിയുടെ ശാരീരികാവസ്ഥ തന്നെ മോശമാവുകയും ചെയ്തു. വിദഗ്ധ ചികിത്സയും പരിചരണവും തേടേണ്ടി വന്നു. ഈ സാഹചര്യത്തില്‍ രോഗിക്ക് നേരിടേണ്ടിവന്ന ശാരീരിക സാമ്പത്തിക, മാനസിക പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നായിരുന്നു വാദിഭാഗത്തിെൻറആവശ്യം. മെഡിക്കല്‍ രേഖകളും സാക്ഷിമൊഴികളും പരിശോധിച്ചാണ് ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ കോടതി വിധിയുണ്ടായതെന്ന് പ്രാദേശിക അറബിപത്രം റിപ്പോര്‍ട്ട് ചെയ്തു.