ദോഹ: ഖത്തർ ആരോഗ്യമന്ത്രാലയത്തിെൻറ നാലാമത് ഖത്തർ പേഷ്യൻറ് സേഫ്റ്റി വീക്ക് അവാർഡ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്.
ദോഹ ഷെറാട്ടൺ ഹോട്ടലിൽ നടന്ന സമാപനപരിപാടിയിൽ ആരോഗ്യമന്ത്രാലയം അധികൃതർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഹെൽത്ത് കെയർ ക്വാളിറ്റി പേഷ്യൻറ് സേഫ്റ്റി വിഭാഗമാണ് ഖത്തർ പേഷ്യൻറ് സേഫ്റ്റി വീക്ക് സംഘടിപ്പിച്ചത്. ഇതോട് അനുബന്ധിച്ച് നടത്തിയ പോസ്റ്റർ മൽസരത്തിലാണ് ആസ്റ്ററിന് പുരസ്കാരം ലഭിച്ചത്. എഴുപത് പോസ്റ്ററുകളിൽ നിന്നാണ് മികച്ച അഞ്ച് പോസ്റ്ററുകൾക്ക് അവാർഡ് ലഭിച്ചത്. ആസ്റ്ററിന് വേണ്ടി ഡോ.സമീർ മൂപ്പൻ, ഡോ. മഹേഷ് പട്ടേൽ, ജോൺസി, കിരൺ, അമൃത എന്നിവർ അവാർഡ് സ്വീകരിച്ചു. ബഹുമതിയിൽ ഏറെ സന്തോഷമുണ്ടെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഖത്തറിലെ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ഡോ.സമീർ മൂപ്പൻ പറഞ്ഞു.
‘രോഗികളുടെ സുരക്ഷ; ബുക്ക് മുതൽ ബെഡ് സൈഡ് വരെ’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇത്തവണത്തെ ഖത്തർ പേഷ്യൻറ് സേഫ്റ്റി വീക്ക് ആചരിച്ചത്. രോഗികളുടെ സുരക്ഷിതമായ ചികിൽസയുമായി ബന്ധപ്പെട്ട നിയമങ്ങളും പരിപാലനങ്ങളുമാണ് ഈ വിഷയത്തിലൂടെ ഉന്നയിക്കപ്പെട്ടത്. ഇതിനോടനുബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ഖത്തറിലെ വിവിധ ഭാഗങ്ങളിലുള്ള ആസ്റ്റർ മെഡിക്കൽ സെൻററുകളിലും ആസ്റ്റർ ഹോസ്പിറ്റലും സെപ്റ്റംബർ 13 മുതൽ ഒരു വാരം നീണ്ടുനിൽക്കുന്ന വിവിധപരിപാടികൾ സം ഘടിപ്പിച്ചിരുന്നു. രോഗികളെ ബോധവത്കരിക്കുന്നതിന് വേണ്ടി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, വിവിധ ഭാഷകളിലുള്ള സമ്മത പത്രികകളും അവബോധ േബ്രാഷറുകളും ഉപയോഗിച്ചുവരുന്നുണ്ടെന്ന് ക്വാളിറ്റി അഷുറൻസ് സീനിയർ മാനേജർ ഡോ. മഹേഷ് പട്ടേൽ പറഞ്ഞു.