Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റും ഗ്രീ​സും...

ഖ​ത്ത​റും ഗ്രീ​സും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കു​ന്നു

text_fields
bookmark_border
ഖ​ത്ത​റും ഗ്രീ​സും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കു​ന്നു
cancel

ദോ​ഹ: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തിെ​ൻ​റ ഭാ​ഗ​മാ​യി ഏ​ഥ​ൻ​സി​ലെ​ത്തി​യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി ഗ്രീ​ക്ക് പ്ര​സി​ഡ​ൻ​റ് േപ്രാ​കോ​പി​സ്​ പാ​വ്ലോ​പു​ലോ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗ്രീ​ക്ക് പ്ര​സി​ഡ​ൻ​റി​നും ഗ്രീ​ക്ക് ജ​ന​ത​ക്കു​മു​ള്ള അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ആ​ശം​സ​ക​ൾ കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ ശൈ​ഖ് മു​ഹ​മ്മ​ദ് ആ​ൽ​ഥാ​നി കൈ​മാ​റി. അ​മീ​റി​നും ഖ​ത്ത​റി​നും ഖ​ത്ത​ർ ജ​ന​ത​ക്കു​മു​ള്ള ആ​ശം​സ​ക​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും േപ്രാ​കോ​പി​സ്​ പാ​വ്ലോ​പു​ലോ​സ്​ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തും സം​ബ​ന്ധി​ച്ചും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി–​ഗ്രീ​ക്ക് പ്ര​സി​ഡ​ൻ​റ് കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു. പ​ര​സ്​​പ​രം പ്രാ​ധാ​ന്യ​മു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വ​രും വി​ല​യി​രു​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​ട​യി​ലു​ള്ള സൗ​ഹൃ​ദ–​ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ണ്​. ഇത്​ കൂ​ടു​ത​ൽ വി​ശാ​ല​മാ​ക്കാ​ൻ ഖ​ത്ത​ർ സ​ന്ന​ദ്ധ​മാ​ണെ​ന്നും രാ​ഷ്​ട്രീ​യ, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ ഗ്രീ​സു​മാ​യി കൂ​ടു​ത​ൽ സ​ഹ​ക​ര​ണം സാ​ധ്യ​മാ​ക്കു​മെ​ന്നും ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി വ്യ​ക്ത​മാ​ക്കി. സ​ന്ദ​ർ​ശ​ന​ത്തിെ​ൻ​റ ഭാ​ഗ​മാ​യി ഗ്രീ​ക്ക് പ്ര​ധാ​ന​മ​ന്ത്രി അ​ല​ക്സി​സ്​ ടി​സി​പ്റാ​സ്, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി നി​കോ​സ്​ കോ​റ്റ്സി​യാ​സ്​ എ​ന്നി​വ​രു​മാ​യും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqatar-qatar news
News Summary - qatar-qatar news
Next Story