ആ തീരുമാനങ്ങൾ വിചിത്രവും നിരുത്തരവാദപരവും –മുൻ പ്രധാനമന്ത്രി
text_fieldsദോഹ: അയൽരാജ്യത്തിെൻറ കിരീടാവകാശിയുടെ തീരുമാനങ്ങൾ വിചിത്രവും നിരുത്തരവാദപരവുമാണെന്നും മതിയായ ഉപദേശം അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നും ഖത്തർ മുൻ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജബർ ആൽഥാനി. സൈന്യത്തെ രാജ്യത്തിനകത്തും പുറത്തും ഉപയോഗി ക്കുന്നതിന് പകരം സ്വന്തം ജനതയുടെ ക്ഷേമത്തിൽ അദ്ദേഹം ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും ശൈഖ് ഹമദ് ബിൻ ജാസിം വ്യക്തമാക്കി. ഫ്രാൻസ് 24 ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഉപരോധരാജ്യത്തെ കിരീടവകാശിക്കെതിരെ മുൻ പ്രധാനമന്ത്രി തുറന്നടിച്ചത്. ഗൾഫ് പ്രതിസന്ധി, സിറിയയിലെ ആഭ്യന്തര സംഘർഷങ്ങൾ, മിഡിലീസ്റ്റ് പ്രതിസന്ധി എന്നിവ അദ്ദേഹം വിലയിരുത്തി.
2017ൽ ജൂണിൽ ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധം തീർത്തും ഞെട്ടിച്ചു കളഞ്ഞെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു ഉപരോധരാജ്യങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപരോധത്തിെൻറ തുടക്കത്തിൽ ട്രംപ് ഭരണകൂടം ഉപരോധരാജ്യങ്ങൾക്കൊപ്പ മായിരുന്നെങ്കിലും യാഥാർഥ്യം തിരിച്ചറിഞ്ഞതോടെ അമേരിക്ക ഖത്തറിെൻറ പക്ഷത്തായി. നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധ്യതയില്ലെന്നും ശൈഖ് ഹമദ് ബിൻ ജാസിം വിശദീകരിച്ചു. ഖത്തറിനെ ലക്ഷ്യം വെക്കുന്നതിലൂടെ ഗൾഫ് രാജ്യങ്ങളുടെ സഹകരണത്തെയും ജി സി സിയെയും തകർക്കാനാണ് ഉപരോധരാജ്യങ്ങളുടെ ശ്രമമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കിരീടാവകാശിയുടെ പല നയങ്ങളെയും പ്രതീക്ഷയോടെ കണ്ടിരുന്നെങ്കിലും അതിൽ നിന്നെല്ലാം അദ്ദേഹം വ്യതിചലിച്ചിരിക്കുന്നുവെന്നും മുൻ പ്രധാനമന്ത്രി വ്യക്തമാക്കി. മറ്റൊരു അയൽരാജ്യത്തിെൻറ ഭരണാധികാരിയാണ് അദ്ദേഹത്തെ വഴി തെറ്റിക്കുന്നത്. അദ്ദേഹത്തിെൻറ മനസ്സ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹമദ് ബിൻ ജാസിം പറഞ്ഞു. സമാധാനപരമായ മാർഗങ്ങളിലൂടെ ഇറാനുമായുള്ള അഭിപ്രായ ഭിന്നത പരിഹരിക്കാൻ ട്രംപ് ഭരണകൂടം ശ്രമി ക്കണമെന്നും ഇറാനുമായുള്ള സംഭാഷണങ്ങളാണ് ജി സി സിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
