വിസ്മയക്കടലുമായി ഇന്ത്യൻ യുദ്ധക്കപ്പൽ ഇന്നെത്തും
text_fields
ദോഹ: ഏറെ വിസ്മയങ്ങൾ പേറി ഇന്ത്യൻ നാവികകപ്പൽ ഇന്ന് തീരമടുക്കും. ഇന്ത്യ–ഖത്തർ നാവിക സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായാണ് ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് മുംബൈ ഇന്ന് മൂന്ന് ദിവസത്തെ സന്ദർശനത്തിന് ദോഹ ഹമദ് തുറമുഖത്തെത്തും. ക്യാപ്റ്റന്‍ അമിത് ശ്രീവാസ്തവയാണ് കമാന്‍ഡര്‍. 35 ഓ ഫീസര്മാരും 300 ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഗൈഡഡ് മിസൈല്‍ നശിപ്പിക്കാന്‍ ശേഷിയുള്ള അത്യാ ധുനിക സംവിധാനങ്ങളടങ്ങിയതാണ് കപ്പൽ.
കഴിഞ്ഞ ആറുമാസത്തിനിടെ ഖത്തര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ യുദ്ധക്കപ്പലാണിത്. ഈ വര്‍ഷം മാര്‍ച്ചില്‍ കടല്‍സുരക്ഷാ പ്രതിരോധസമ്മേളനം ഡിംഡെക്സ് 2018െൻറ ഭാഗമായി ഇന്ത്യന്നാവികസേനാ കപ്പല്‍ ഐഎന്‍എസ് കൊല്‍ക്കത്ത ദോഹയിൽ എത്തിയിരുന്നു. അതേഇനത്തില് പെട്ട പത്താമത് യുദ്ധക്കപ്പലാണ് ഐഎന്‍എസ് മുംബൈ. മുംബൈ നഗരത്തിലായിരുന്നു കപ്പലിെൻറ പൂര്‍ണ നിര്‍മാണം. അത്യാധുനിക സെന്‍സറുകളും ഉപകരണങ്ങളുമാണ് കപ്പലിലുള്ളത്. ഡല്‍ഹി ക്ലാസിലുള്ള മൂന്നാ മത്തെ കപ്പലാണിത്. ഇന്ത്യന്‍ നാവികസേനയുടെ ശേഷിയും സാങ്കേതിക മേഖലയിലെ മുന്നേറ്റവും പ്രതിഫലി പ്പിക്കുന്നതാണിത്. ഇന്ത്യന്‍ നേവി രൂപകൽപന ചെയ്ത കപ്പല്‍ മാസഗന് ഡോക്കില്‍ ഘട്ടങ്ങളായിട്ടായിരുന്നു നിര്‍മാണം പൂര്‍ത്തിയാക്കിയത്.
2001 ജനുവരി 22നായിരുന്നു കമ്മീഷന് ചെയ്തത്. 163 മീറ്റര്‍ നീളവും 17 മീറ്റര്‍ ബീമുമുള്ള ഐഎന്‍എസ് മുംബൈ ഇന്ത്യന്‍ നാവിക സേനയുടെ പടിഞ്ഞാറന്‍ നിരയിലെ ശക്തമായ സാന്നിധ്യമാണ്. രണ്ടു മള്‍ട്ടി റോള്‍ ഹെലി കോപ്റ്ററുകള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. ഇന്ത്യയിലും പുറത്തും സഹായപ്രവര്‍ത്തനങ്ങളിലും കപ്പല്‍ ഇ ടപെടുന്നുണ്ട്. ലബനാനില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ച ഓപ്പറേഷന് സുകൂന്(2006), യമനില്‍ നിന്നും 5600ഇ ന്ത്യന്‍ വിദേശ പൗരന്മാരെ രക്ഷപ്പെടുത്തിയ ഓപ്പറേഷന് രാഹത്(2015) എന്നിവയില്‍ കപ്പല്‍ നിര്‍ണായകപങ്കുവഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
