ആദ്യ ‘മെയ്ഡ് ഇൻ ഖത്തർ’ സ്മാർട്ട് സബ്സ്റ്റേഷൻ തുറന്നു
text_fieldsദോഹ: അകലെ നിന്ന് നിയന്ത്രിക്കാൻ കഴിയുന്ന ആദ്യ സ്മാർട്ട് പവർ സബ്സ്റ്റേഷൻ ഇലക്ട്രിസിറ്റി ആൻറ് വാട്ടർ കോർപറേഷൻ (കഹ്റമാ) തുറന്നു. ഖത്തർ എഞ്ചനീയർമാരാണ് ഇൗ പവർ സ്േറ്റഷെൻറ എല്ലാ നിർമാണ പ്രവൃത്തികളും നടത്തിയത്. അൽവക്റ റോഡിലെ ബർവ വില്ലേജിലാണ് സബ്സ്റ്റേഷൻ തുറന്നത്. കഹ്റമയുടെ പ്രധാനകൺട്രോൾ റൂമുമായാണ് പുതിയ സബ്സ്റ്റേഷൻ ബന്ധിപ്പിച്ചിരിക്കുന്നത്. ഇവിടെ നിന്ന് തെന്ന തീപിടുത്തം പോലുള്ള അടിയന്തര സന്ദർഭങ്ങളിൽ സബ്സ്റ്റേഷൻ പെെട്ടന്ന് പ്രവർത്തനരഹിതമാക്കാൻ കഴിയും.
ഒാപറേറ്ററുടെ സഹായം ഇല്ലാതെ തന്നെ കഹ്റമയുടെ കൺട്രോൾ റൂമിലിരുന്ന് ഇത് മിനുട്ടുകൾക്കകം ചെയ്യാനാകുമെന്നതാണ് പുതിയ സബ്സ്റ്റേഷെൻറ ഏറ്റവും വലിയ പ്രത്യേകതയെന്ന് കഹ്റമയിലെ ഇലക്ട്രിക്കൽ നെറ്റ്വർക്സ് അനാലിസിസിലെ ഫസ്റ്റ് എഞ്ചിനീയർ മി അൽ നാസർ പറഞ്ഞു. അടുത്തിടെ നിർമിക്കാൻ പദ്ധതിയിട്ട 31 സബ്സ്റ്റേഷനുകളിലെ പ്രധാനെപ്പട്ടതാണ് ബർവ വില്ലേജിൽ ഇന്നലെ ഉദ്ഘാടനം ചെയ്തത്.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനാണ് ആകെ 31 സ്റ്റേഷനുകൾ നിർമിക്കുന്നത്. 2022 ലോകകപ്പിെൻറ സ്റ്റേഡിയങ്ങളിലേക്ക് ൈവദ്യുതി എത്തിക്കുകയും ഇൗ സ്റ്റേഷനിലൂെടയാണ്. അടുത്ത വർഷം അവസാനത്തോെട തന്നെ എല്ലാ സ്റ്റേഷനുകളും പൂർത്തിയാകും.
ബർവ വില്ലേജിൽ ഉദ്ഘാടനം ചെയ്ത പുതിയ സ്മാർട്ട് സബ്സ്റ്റേഷെൻറ എല്ലാ തലത്തിലുള്ള പണികളും ചെയ്തത് ഖത്തരി എഞ്ചിനീയർമാരാണ്. ഡിസൈൻ, സ്ഥാപിക്കൽ, നിർമാണം, പ്രവർത്തനം തുടങ്ങിയ ഒരു ഘട്ടത്തിലും വിദേശ കരാറുകാരുെട സഹായം സ്വീകരിച്ചിട്ടില്ല.
ഇത്തരത്തിലുള്ള രാജ്യെത്ത ആദ്യസബ്സ്റ്റേഷനാണ് ബർവ വില്ലേജിലേത്. എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചാണ് ഇത് പൂർത്തിയാക്കിയത്. സബ്സ്റ്റേഷൻ പ്രവർത്തിപ്പിക്കാനായി ആരും ഇതിന് ഉള്ളിൽ വേണ്ടതില്ല. കഹ്റമയുെട കൺട്രോൾ റൂമിൽ നിന്ന് വിദഗ്ധ ടെക്നീഷ്യൻമാരുെട സംഘമാണ് പുതിയ സ്മാർട്ട് സബ്സ്റ്റേഷെൻറ കാര്യങ്ങൾ നിയന്ത്രിക്കുക. അടിയന്തര സാഹചര്യത്തിൽ 60 സെകൻഡിനുള്ളിൽ തെന്ന സബ്സ്റ്റേഷെൻറ പ്രവർത്തനം നിർത്താൻ സാധ്യമാകും.
ബർവ വില്ലേജിലെ പുതിയ കോംപ്ലക്സിലേക്ക് ഇൗ സബ്സ്റ്റേഷനിൽ നിന്നാണ് വൈദ്യുതി നൽകുക. നിർമിക്കാൻ ലക്ഷ്യമിടുന്ന മറ്റ് സ്മാർട്ട്്്സ്റ്റേഷനുകളിൽ നിന്ന് കതാറ കൾച്ചറൽ വില്ലേജ്, ആശുപത്രികൾ, സർക്കാർ കെട്ടിടങ്ങൾ, വിവിധ ഭാഗങ്ങളിലുള്ള ഹൗസിങ് യൂനിറ്റുകൾ എന്നിവിടങ്ങളിലേക്കൊെക്ക വൈദ്യുതി നൽകുമെന്നും മി അൽനാസർ പറഞ്ഞു. സാധാരണ സബ്സ്റ്റേഷനുകളുടെ മൊത്തം ചെലവിെൻറ 20 ശതമാനം അധികം തുകയാണ് സ്മാർട്ട്് സബ്സ്റ്റേഷെൻറ നിർമാണത്തിന് വരുന്ന നിർമാണ ചെലവ്. പ്രവർത്തിപ്പിക്കാൻ പ്രത്യേക ആളുകൾ സബ്സ്റ്റേഷന് ഉള്ളിൽ ആവശ്യമില്ലാത്തിനാൽ ആ രൂപത്തിലുള്ള ചെലവുകൾ കുറയുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
