ക്യൂ എൻ എ വെബ്സൈറ്റ് ഹാക്കിംഗ്: ഖത്തർ അന്താരാഷ്ട്ര കോടതിയിലേക്ക്
text_fieldsദോഹ: ഖത്തർ വാർത്താ ഏജൻസി വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിൽ അയൽരാജ്യങ്ങളുടെ ഇടപെടൽ കണ്ടെത്തുന്നപക്ഷം ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ആ രാജ്യങ്ങൾക്കെതിരെ കേസ് ഫയൽ ചെയ്യുമെന്ന് അറ്റോണി ജനറൽ ഡോ. അലി ബിൻ ഫതൈസ് അൽ മർരി പറഞ്ഞു.
നേരത്തെ ഒരു അയൽരാജ്യത്തിനെതിരെ ഫയൽ ചെയ്ത കേസിൽ ഹാക്കിംഗ് സംബന്ധിച്ച പരാതി കൂട്ടിച്ചേർക്കും.
ന്യൂയോർക്കിലെ ഏറ്റവും വലിയ നിയമ സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും രാജ്യാന്തര തലത്തിൽ ഐ ടി, കമ്പ്യൂട്ടർ സയൻസ് കമ്പനികളുമായി ചേർന്ന് അവർ നടത്തിയ അന്വേഷണത്തിൽ ഹാക്കിംഗ് സംബന്ധിച്ച് രണ്ട് അയൽരാജ്യങ്ങളുടെയും പങ്ക് വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നും ന്യൂയോർക്കിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഡോ. അൽ മർരി വിശദീകരിച്ചു. തെളിവുകളടങ്ങിയ ക്യൂ എൻ എ വെബ്സൈറ്റ് ഹാക്കിംഗ് സംബന്ധിച്ച കേസ് ഫയൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് മുമ്പാകെ കൈമാറുകയെന്നതാണ് അടുത്ത നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. വെബ്സൈറ്റ് ഹാക്കിംഗ് സംബന്ധിച്ച അയൽരാജ്യങ്ങളുടെ പങ്ക് സംഭവത്തിെൻറ ആദ്യനാളുകളിൽ തന്നെ വ്യക്തമായതാണ്. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇ–ൈക്രം ഡിപ്പാർട്ട്മെൻറാണ് ഇതിെൻറ വിവരങ്ങൾ നൽകിയതെന്നും അറ്റോണി ജനറൽ സൂചിപ്പിച്ചു.
സംഭവത്തെ തുടർന്ന് അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു. ഐ ടി മേഖലയിൽ മുന്നിൽ നിൽക്കുന്ന അന്താരാഷ്ട്ര കമ്പനികളുമായി ഇവർ ബന്ധപ്പെട്ടതിനെ തുടർന്ന് ഹാക്കിംഗിൽ അയൽരാജ്യങ്ങൾക്കെതിരെ ശക്തമായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
ഖത്തറിനെതിരെ നടത്തിയ കൃത്യമായ ഗൂഢാലോചനയാണിതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഖത്തറിനെതിരെ പ്രവർത്തിച്ച ഉപരോധ രാജ്യങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നും നീതിക്കായുള്ള പോരാട്ടത്തിൽ ഏതറ്റം വരെ പോകുമെന്നും അറ്റോണി ജനറൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
