ഖത്തർ–തുർക്കി ബന്ധം കൂടുതൽ ശക്തിപ്പെട്ടുവെന്ന് അംബാസഡർ
text_fieldsദോഹ: ഖത്തറും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി, സഹകരണ ബന്ധങ്ങളിൽ കൂടുതൽ ദൃഢത കൈവരിച്ചിരിക്കുന്നുവെന്നും പരസ്പരം യോജിപ്പുള്ള വിഷയങ്ങളിലെ സഹകരണം തുടരുമെന്നും തുർക്കിയിലെ ഖത്തർ അംബാസഡർ സലീം മുബാറക് അൽ ശാഫി പറഞ്ഞു.
മേഖലയിലെ പ്രശ്നങ്ങളിൽ ഇരുരാജ്യങ്ങളുടെയും നിലപാടുകളിൽ ഏറെ സാമ്യതയുണ്ട്. രാഷ്ട്രീയ ബന്ധത്തിൽ വളർച്ച കൈവരിക്കാൻ ഇത് സഹായിക്കുന്നുവെന്നും ഭാവിയിൽ കൂടുതൽ സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി ഇരുരാജ്യങ്ങളുടെയും സംയുക്ത സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി നിലവിൽ വന്നിട്ടുണ്ടെന്നും സലീം മുബാറക് അൽ ശാഫി കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളും ഈയടുത്ത കാലത്തായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഏറെ സാമ്യതകളുണ്ട്. തുർക്കിയിലെ അട്ടിമറി ശ്രമങ്ങളും ഖത്തറിനെതിരായ ഉപരോധവും ഇതിൽപെടുന്നുവെന്നും ഖത്തർ സ്ഥാനപതി വ്യക്തമാക്കി. ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ കടുത്ത ഉപരോധത്തിനിടയിലും തുർക്കി നൽകിയ അകമഴിഞ്ഞ പിന്തുണ പ്രശംസനീയർഹമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രാഷ്ട്രീയ കാരണങ്ങളാൽ തുർക്കിക്കെതിരായ ചില രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധത്തിനിടയിലും തുർക്കി സാമ്പത്തിക വ്യവസ്ഥക്ക് പിന്തുണ നൽകുന്നതിെൻറ ഭാഗമായി ഖത്തർ 15 ബില്യൻ ഡോളറിെൻറ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അൽ ശാഫി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
