ദോഹ: അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ ഖത്തറിെൻറ പങ്ക് വലുതാണെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. മാഡ്രിഡിൽ അറബ് ഹൗസിൽ സംഘടിപ്പിച്ച വട്ടമേശ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പാനിഷ് സമൂഹവുമായി അറബ് ലോകത്തിെൻറ ബന്ധം ദൃഢമാക്കുന്നതിൽ അറബ് ഹൗസിെൻറ പങ്ക് അദ്ദേഹം വിശദീകരിച്ചു.
അറബ് ലോകവും മറ്റു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഇത്തരം സന്ദർശനങ്ങളെന്ന് സ്പെയിൻ സന്ദർശനവുമായി ബന്ധപ്പെട്ട് അദ്ദേഹം വ്യക്തമാക്കി. ഖത്തറും സ്പെയിനും തമ്മിലുള്ള ബന്ധത്തിൽ ഏറെ ദൃഢത കൈവന്നിരിക്കുന്നു. അന്താരാഷ്ട്ര സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിൽ ഖത്തറിെൻറ പങ്ക് വലുതാണെന്നും ഖത്തർ വിദേശകാര്യമന്ത്രി സൂചിപ്പിച്ചു. 2022ൽ നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പ് തയ്യാറെടുപ്പുമായും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഖത്തറിെൻറ ശ്രമങ്ങളും അദ്ദേഹം വിശദീകരിച്ചു.