Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ്യാപാരമേഖല:...

വ്യാപാരമേഖല: സഹകരണത്തി​െൻറ പാലമിട്ട്​ ​ശ്രീ​ല​ങ്ക–ഖത്തർ ചർച്ച

text_fields
bookmark_border
വ്യാപാരമേഖല: സഹകരണത്തി​െൻറ പാലമിട്ട്​ ​ശ്രീ​ല​ങ്ക–ഖത്തർ ചർച്ച
cancel

ദോ​ഹ: വ്യാപാരമേഖലയിൽ വിവിധ തലങ്ങളിൽ സഹകരിക്കാനായി ഖത്തർ^ശ്രീലങ്ക പ്രതിനിധികളുടെ ചർച്ച. ശ്രീ​ല​ങ്ക​ന്‍ വാ​ണി​ജ്യ വ്യാ​പാ​ര പ്ര​തി​നി​ധി​സം​ഘ​വു​മാ​യി ഖ​ത്ത​ര്‍ ചേം​ബ​ര്‍ ആണ്​ ച​ര്‍ച്ച​ ന​ട​ത്തിയത്​. സെ​ന്‍ട്ര​ല്‍ ബാ​ങ്ക് ഓ​ഫ് ശ്രീ​ല​ങ്ക ഗ​വ​ര്‍ണ​ര്‍ ഇ​ന്ദ്ര​ജി​ത്ത് കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഔ​ദ്യോ​ഗി​ക​സ​ന്ദ​ര്‍ശ​നാ​ര്‍ഥം ഖ​ത്ത​റി​ലെ​ത്തി​യ​താ​യി​രു​ന്നു ശ്രീ​ല​ങ്ക​ന്‍ സം​ഘം. വാ​ണി​ജ്യ, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് ഇ​രു​കൂ​ട്ട​രും ച​ര്‍ച്ച ചെ​യ്തു. ശ്രീ​ല​ങ്ക​യി​ലെ ബാ​ങ്കി​ങ്, ധ​ന​കാ​ര്യ​മേ​ഖ​ല​ക​ളി​ല്‍ ല​ഭ്യ​മാ​യി​ട്ടു​ള്ള നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളും വി​ല​യി​രു​ത്തി.

ര​ണ്ടു രാ​ജ്യ​ങ്ങ​ളി​ലെ​യും സ്വ​കാ​ര്യ​മേ​ഖ​ല​ക​ള്‍ക്കി​ട​യി​ല്‍ മി​ക​ച്ച വാ​ണി​ജ്യ​ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് ഖ​ത്ത​ര്‍ ചേം​ബ​ര്‍ ഫ​സ്​റ്റ്​ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍മാ​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ അ​ഹ​മ്മ​ദ് ബി​ന്‍ തോ​വ​ര്‍ പ​റ​ഞ്ഞു. എ​ല്ലാ മേ​ഖ​ല​ക​ളി​ലും വ​ള​ര്‍ച്ച​യും വി​ക​സ​ന​വു​മു​ണ്ടാ​യി​ട്ടു​ണ്ട്. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ സ​ഹ​ക​ര​ണ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ ശ്രീ​ല​ങ്ക​യി​ലു​ണ്ട്. ശ്രീ​ല​ങ്ക​യി​ലെ വ്യ​വ​സാ​യ സാ​ധ്യ​ത​ക​ളും അ​വ​സ​ര​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് ഖ​ത്ത​രി വ്യാ​പാ​രി​ക​ള്‍ വ​ലി​യ താ​ല്‍പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ഖ​ത്ത​റു​മാ​യി വി​വി​ധ സാ​മ്പ​ത്തി​ക​മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്താ​ന്‍ താ​ല്‍പ​ര്യ​പ്പെ​ടു​ന്ന​താ​യി ഇ​ന്ദ്ര​ജി​ത്ത് കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. ശ്രീ​ല​ങ്ക​യി​ല്‍ ല​ഭ്യ​മാ​യി​ട്ടു​ള്ള നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ള്‍, കാ​ലാ​വ​സ്ഥ, വാ​ണി​ജ്യ​പ​ര​മാ​യ നേ​ട്ട​ങ്ങ​ള്‍ എ​ന്നി​വ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​വ​ര്‍ഷം ഖ​ത്ത​റും ശ്രീ​ല​ങ്ക​യും ത​മ്മി​ലു​ള്ള വ്യാ​പാ​രം 90മി​ല്യ​ണ്‍ ഡോ​ള​റി​ലെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news
Next Story