ദോഹ: പ്രളയക്കെടുതിയിൽ വയനാട്, മലപ്പുറം ജില്ലകളിൽ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും സേവനം ചെയ്ത ഖത്തർ പി.സി.എഫ് എക്സിക്യുട്ടീവ് അംഗം സൈഫു നന്നമ്പ്രയെ ഖത്തർ പി.സി.എഫ് ആദരിച്ചു. കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യട്ടീവ് യോഗത്തിലാണ് ആദരം നടന്നത്. പ്രളയ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട പി.സി.എഫ് പ്രവർത്തകനുള്ള ധനസഹായ വിതരണവും നടന്നു. അൻവർ മാട്ടൂൽ അധ്യക്ഷത വഹിച്ചു. അണ്ടൂർക്കോണം നൗഷാദ്, സമദ് കാഞ്ഞിര, അസീസ് കുറ്റിപ്പുറം ഷിഹാബ് ആലപ്പുഴ, അഷറഫ് കണ്ണൂർ?, ലത്തിഫ് കുബഡജെ, അഷറഫ് വളാഞ്ചേരി, ശഫാഅത്ത് വെളിയംകോട്, ഫൈസൽ കാസർകോട്, യൂസഫ് വെളിയംകോട് തുടങ്ങിയവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2018 11:00 AM GMT Updated On
date_range 2019-03-17T12:30:00+05:30പ്രളയം: സൈഫു നന്നമ്പ്രയെ ഖത്തർ പി.സി.എഫ് ആദരിച്ചു
text_fieldsNext Story