ദോഹ: ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ പാലക്കാട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം എസ് നാസർ, കോങ്ങാട് മണ്ഡലം വൈസ് പ്രസിഡൻറ് അൻവർ സാദിഖ്, ജീവ കാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ എന്നിവർക്ക് പാലക്കാട് ജില്ലാ കെഎംസിസി സ്വീകരണം നൽകി. സംസ്ഥാന ട്രെഷറർ കെ പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ വി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കെ വി മുഹമ്മദ്, പി എം നാസർ ഫൈസി, അമീർ തലക്കശ്ശേരി എന്നിവർ ഉപഹാരം നൽകി.
സംസ്ഥാന, ജില്ലാ കമ്മിറ്റിയുടെ ‘പുനരധിവാസത്തിനൊരു കൈത്താങ്ങ്’ പദ്ധതിയിലേക്ക് ജില്ലാ കെഎംസിസിയുടെ വിഭവ സമാഹരണം സംബന്ധിച്ച് ഷാജഹാൻ കരിമ്പനക്കൽ, അബ്ദുൽ ഗഫൂർ, ശരീഫ് മാത്തക്കൽ , സിറാജ് പി എ, സൈനുൽ ആബിദ് , ഹുദവി ഷൊർണൂർ എന്നിവർ സംസാരിച്ചു. കാൻസർ രോഗിയുടെ ചികിത്സയിലേക്ക് ജില്ലാ കമ്മിറ്റി സമാഹരിച്ച തുക പട്ടാമ്പി മണ്ഡലം കമ്മിറ്റിക്ക് വേണ്ടി മുഹമ്മദലി വഹബി ഫിറോസ് കുന്നുംപറമ്പിൽ നിന്നും ഏറ്റുവാങ്ങി. ഹക്കീം കെപിടി, എം കെ ബഷീർ, സുലൈമാൻ ആലത്തൂർ, പി പി ജാഫർ സാദിഖ്, അബ്ദുൽ ലത്തീഫ് ആലായൻ, കെ വി നാസർ, പി എ നാസർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി വി ടി എം സാദിഖ് സ്വാഗതവും വൈസ് പ്രസിഡൻറ് അഷ്റഫ് പുളിക്കൽ നന്ദിയും പറഞ്ഞു.