Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിമാനടിക്കറ്റ്​...

വിമാനടിക്കറ്റ്​ തട്ടിപ്പ്​: മുഖ്യപ്രതി പൊലീസ്​ കസ്​റ്റഡിയിൽ

text_fields
bookmark_border
വിമാനടിക്കറ്റ്​ തട്ടിപ്പ്​: മുഖ്യപ്രതി പൊലീസ്​ കസ്​റ്റഡിയിൽ
cancel

ദോഹ: കണ്ണൂർ ചെറുപുഴയിലെ ട്രാവൽ ഏജൻസി കേന്ദ്രീകരിച്ച്​ നടന്ന വിമാനടിക്കറ്റ്​ തട്ടിപ്പ്​ കേസിൽ ഒളിവിലായിരുന ്ന മുഖ്യപ്രതി നാട്ടിൽ പൊലീസ്​ കസ്​റ്റഡിയിൽ. ഖത്തർ എയർവേയ്​സി​​​െൻറ ടിക്കറ്റുകൾ ഒരുമിച്ച്​ ബുക്ക്​ ചെയ്യു​േമ്പാൾ നിരക്ക്​ കുറച്ച്​ കിട്ടുമെന്നും ഇത്തരത്തിൽ കുറഞ്ഞനിരക്കിൽ ടിക്കറ്റ്​ നൽകാമെന്നും പറഞ്ഞാണ്​ കണ്ണൂർ ചെറുപുഴ അരിയിരുത്തിയിലെ അലവേലിൽ ഷമീർ മുഹമ്മദ് ഖത്തറിൽ തട്ടിപ്പ്​ നടത്തി മുങ്ങിയിരുന്നത്​. പയ്യോളി സ്വദേശികളായ പാലക്കുനി യൂനുസ്​, നജീബ്​ എന്നിവർ നൽകിയ പരാതിയിൽ​ ചെറുപുഴ പൊലീസ്​ കേസെടുത്ത്​ അന്വേഷണം നടത്തുകയാണ്​. ദുബൈയിലേക്ക്​ കടന്നിരുന്ന പ്രതി കഴിഞ്ഞ ദിവസമാണ്​ നാട്ടിലെത്തി കോടതിയിൽ കീഴടങ്ങിയത്​. കോടതി ഇയാളെ അഞ്ചുദിവസത്തേക്ക്​ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടിരിക്കുകയാണ്​. ഷമീർ മുഹമ്മദി​​​െൻറ സഹോദരനും മറ്റൊരു പ്രതിയുമായ ഷമീം മുഹമ്മദിനെ ചെറുപുഴ പൊലീസ്​ മുമ്പ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ഇയാൾ ഇപ്പോൾ കണ്ണൂർ സ്​പെഷ്യൽ സബ്​ജയിലിലാണ്​. മൂന്നാം ​പ്രതിയും ഒന്നാം പ്രതിയുടെ ഭാര്യയുമായ ആൾ ഒളിവിലാണ്​. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ ഇൗ മാസം 26ലേക്ക്​ മാറ്റിയിട്ടുണ്ട്​. നാലാംപ്രതിയും ചെറുപുഴയിലെ കോസ്​മോ ട്രാവൽസി​​​െൻറ ഉടമയുമായ ഷിജാദും ഒളിവിലാണ്​.

നാല്​ വർഷത്തോളം ഖത്തറിലെ സ്വകാര്യ കമ്പനിയുടെ ഗതാഗത വിഭാഗത്തിൽ ജോലി ചെയ്​തിരുന്ന ഷമീർ മുഹമ്മദാണ്​ ആളുകളുമായി വ്യക്​തിബന്ധം സ്​ഥാപിച്ച്​ തന്ത്രപരമായി തട്ടിപ്പിന്​ അരങ്ങൊരുക്കിയത്​. 600ഒാളം മലയാളികളിൽ നിന്നായി ഒന്നരക്കോടിയോളം രൂപയാണ്​ ഇയാളും കൂട്ടാളികളും തട്ടിയത്​. എറണാകുളം കേന്ദ്രമായുള്ള ട്രാവൽ ഏജൻസിയുടെ വെബ്​സൈറ്റിൽ ഇയാൾ ഖത്തറിൽ വിമാനയാത്രക്കാർക്ക്​ ബന്ധപ്പെടാനായി ഫോൺ നമ്പറടക്കം നൽകിയിരുന്നു. ഇതായിരുന്നു തട്ടിപ്പി​​​െൻറ തുടക്കം. വിളിക്കുന്നവരോട്​ ഖത്തർ എയർവേയ്​സി​​​െൻറ ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ നൽകാമെന്ന്​ പറഞ്ഞു വിശ്വസിപ്പിച്ചു. ആദ്യമൊക്കെ കുറഞ്ഞ നിരക്കിൽ തന്നെ ഇയാൾ മുഖേന പണം നൽകിയവർക്ക്​ യാത്ര ചെയ്യാനായി.

1900 റിയാൽ ടിക്കറ്റ്​ നിരക്കുണ്ടായ സമയത്ത്​ 1380 രൂപക്ക്​ ഇയാൾ ടിക്കറ്റ്​ നൽകിയിരുന്നുവെന്നും ഇതിൽ ആളുകൾ യാത്രചെയ്​തിരുന്നുവെന്നും പറയുന്നു. ചെറുപുഴയിലെ കോസ്​മോസ്​ എന്ന പേരിലുള്ള ട്രാവൽ ഏജൻസിയുടെ അക്കൗണ്ടിലേക്ക്​ പണം അയക്കുന്നവർക്ക്​ വിമാനടിക്കറ്റി​​​െൻറ കോപ്പി മെയിൽ ചെയ്​ത്​ കൊടുത്തിരുന്നു. പലരും മെയിൽ തുറക്കാനോ ഇത്​ ഒറിജിനൽ ആ​േണാ എന്ന്​ പരിശോധിക്കാനോ മെനക്കെട്ടില്ല. പണമടച്ചവർക്ക്​ കഴിഞ്ഞ ജൂൺ 30 വരെ വിമാനയാത്ര ചെയ്യാനുമായി. എന്നാൽ പിന്നീട്​ പല യാത്രക്കാരും വിമാനത്താവളത്തിൽ എത്തിയപ്പോൾ ടിക്കറ്റ്​ വ്യാജമാണെന്ന്​ അറിയാൻ കഴിഞ്ഞു. ഇത്തരത്തിലുള്ള ടിക്കറ്റുകൾ തങ്ങൾ നൽകിയിട്ടില്ലെന്ന്​ വിമാനകമ്പനി അധികൃതരും വെളിപ്പെടുത്തി.

ഇതോടെയാണ്​ തട്ടിപ്പ്​ പൊളിയുന്നത്​. ഇയാളുടെ വാക്ക്​ വിശ്വസിച്ച്​ പല മലയാളികളും പണം മുൻകൂറായി നൽകി തങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമടക്കം ടിക്കറ്റുകൾ വാഗ്​ദാനം ചെയ്​തിരുന്നു. ചിലർ ടിക്കറ്റുകൾ മറിച്ചുവിൽക്കുകയും ചെയ്​തു. എന്നാൽ യാത്രയുടെ സമയമായതോടെ തട്ടിപ്പിനിരയായവർ സ്വന്തം ​ൈകയിൽ നിന്ന്​ പണം മുടക്കി വാഗ്​ദാനം നൽകിയവർക്ക്​ പുതിയ ടിക്കറ്റ്​ നൽകേണ്ടിവന്നു. ഇതിനകം ഷമീർ മുഹമ്മദ് നാട്ടിലേക്ക്​ പോയിരുന്നു. ചില പ്രതിസന്ധികൾ ഉണ്ടെന്നും കാര്യങ്ങൾ ഉടൻ തന്നെ ശരിയാക്കി നൽകാമെന്നും തുടർന്നും ഇയാൾ പണം നൽകിയവരെ വിശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട്​ ഇയാളുടെ ഫോൺ സ്വിച്ച്​ ഒാഫ്​ ആവുകയായിരുന്നു. കബളിപ്പിക്കപ്പെട്ടവർ നാട്ടിലെത്തി​ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഖത്തറിൽ പ്രവർത്തിക്കുന്ന മലയാളികൾ ഉൾപ്പെട്ട കൂട്ടായ്​മയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ഷമീർ മുഹമ്മദ്​. 2017 നവംബർ മുതൽ മുതൽ 2018 ജൂലൈ വരെയുള്ള കാലയളവിലാണ്​ തട്ടിപ്പ്​ നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news
Next Story