Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഈ ​മാ​സം നാ​ലു...

ഈ ​മാ​സം നാ​ലു ഗ്ര​ഹ​ങ്ങ​ള്‍ ഖ​ത്ത​റി​​െൻറ ആ​കാ​ശ​ത്ത്

text_fields
bookmark_border
ഈ ​മാ​സം നാ​ലു ഗ്ര​ഹ​ങ്ങ​ള്‍ ഖ​ത്ത​റി​​െൻറ ആ​കാ​ശ​ത്ത്
cancel

ദോ​ഹ: ഈ ​മാ​സം നാ​ലു ഗ്ര​ഹ​ങ്ങ​ള്‍ ഖ​ത്ത​റി​​​​െൻറ ആ​കാ​ശ​ത്ത് ദൃ​ശ്യ​മാ​കും. ഖ​ത്ത​റി​ലും അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ര്‍ക്കും ഈ ​ഗ്ര​ഹ​ങ്ങ​ളെ വി​വി​ധ സ​മ​യ​ങ്ങ​ളി​ല്‍ ച​ന്ദ്ര​നൊ​പ്പം കാ​ണാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ഖ​ത്ത​ര്‍ ക​ല​ണ്ട​ര്‍ ഹൗ​സി​ലെ ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ. ​ബ​ശീ​ര്‍ മ​ര്‍സൂ​ഖ് അ​റി​യി​ച്ചു. വ്യാ​ഴം, ശ​നി, ചൊ​വ്വ, ശു​ക്ര​ന്‍ ഗ്ര​ങ്ങ​ളാ​യി​രി​ക്കും ആ​കാ​ശ​ത്ത് ദൃ​ശ്യ​മാ​കുക. സെ​പ്തം​ബ​ര്‍ പ​തി​നാ​ല് വെ​ള്ളി​യാ​ഴ്ച( ​ഇ​ന്ന്)

ഏ​റ്റ​വും വ​ലി​യ ഗ്ര​ഹ​മാ​യ വ്യാ​ഴം ച​ന്ദ്ര​നി​നോ​ട​ടു​ത്ത് ദൃ​ശ്യ​മാ​കും.​ പ​ടി​ഞ്ഞാ​റ​ന്‍ ച​ക്ര​വാ​ള​ത്തി​ല്‍ വൈ​കു​ന്നേ​രം 5.40 മു​ത​ല്‍ രാ​ത്രി 8.37വ​രെ കണ്ണുകൾ കൊണ്ട്​ കാ​ണാ​നാ​കും. സെ​പ്തം​ബ​ര്‍ 17ന് ​വ​ള​യ​ങ്ങ​ളോ​ട് കൂ​ടി പ്ര​കാ​ശം പ​ര​ത്തു​ന്ന രീ​തി​യി​ല്‍ ശ​നി ഗ്ര​ഹം ദൃ​ശ്യ​മാ​കും. ച​ന്ദ്ര​​​​െൻറ മ​ധ്യ​ത്തി​ല്‍ നി​ന്ന് ര​ണ്ടു ഡി​ഗ്രി തെ​ക്ക് മാ​റി​യാ​യി​രി​ക്കും പ്ര​ക​ട​മാ​കു​ക. തെ​ക്കു പ​ടി​ഞ്ഞാ​റ​ന്‍ ച​ക്ര​വാ​ള​ത്തി​ല്‍ വൈ​കു​ന്നേ​രം 5.38 മു​ത​ല്‍ രാ​ത്രി 11.16വ​രെ ശ​നി​യെ​യും ച​ന്ദ്ര​നെ​യും ഒ​രു​മി​ച്ച് കാ​ണാം. ചു​വ​ന്ന ഗ്ര​ഹ​മാ​യ ചൊ​വ്വ സെ​പ്തം​ബ​ര്‍ 20ന് ച​ന്ദ്ര​​​െൻറ മ​ധ്യ​ത്തു​നി​ന്നും അ​ഞ്ചു ഡി​ഗ്രി തെ​ക്കോ​ട്ടു​മാ​റി ദൃ​ശ്യ​മാ​കും. ഖ​ത്ത​റി​ലു​ള്ള​വ​ര്‍ക്ക് തെ​ക്ക് കി​ഴ​ക്ക​ന്‍ ച​ക്ര​വാ​ള​ത്തി​ല്‍ വൈ​കു​ന്നേ​രം 5.34 മു​ത​ല്‍ പു​ല​ര്‍ച്ചെ 1.12വ​രെ കണ്ണുകൾകൊണ്ട്​ തന്നെ ചൊ​വ്വ​യെ കാ​ണാ​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news
Next Story