Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right2022 ലോ​ക​ക​പ്പ്:...

2022 ലോ​ക​ക​പ്പ്: തൊ​ഴി​ലാ​ളി​ക്ഷേമം പ്രധാനം

text_fields
bookmark_border
2022 ലോ​ക​ക​പ്പ്: തൊ​ഴി​ലാ​ളി​ക്ഷേമം പ്രധാനം
cancel

ദോ​ഹ: 2022 ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മ്മാ​ണ ജോ​ലി​ക​ളി​ലേ​ർ​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ മേ​ഖ​ല​യി​ലാ​വ​ശ്യ​മാ​യ ആ​രോ​ഗ്യ, സു​ര​ക്ഷാ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി സു​പ്രീം ക​മ്മി​റ്റി​യും ഖ​ത്ത​ർ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സേ​ഫ്റ്റി സെ​ൻ​റ​റും രൂ​പീ​ക​രി​ച്ച സം​യു​ക്ത ക​ർ​മ്മ​സേ​ന​യു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ തു​ട​രു​ന്നു. ലോ​ക​ക​പ്പിെ​ൻ​റ പ്രാ​ദേ​ശി​ക സം​ഘാ​ട​ക​രാ​യ സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി​യും ഖ​ത്ത​ർ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സേ​ഫ്റ്റി സെ​ൻ​റ​റും ത​മ്മി​ൽ 2017ൽ ​ഒ​പ്പു​വെ​ച്ച സ​ഹ​ക​ര​ണ ക​രാ​റിെ​ൻ​റ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി​യ​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ങ്കേ​തി​ക​ത്തി​ക​വ് വ​ർ​ധി​പ്പി​ക്കു​ക, തൊ​ഴി​ൽ ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക,

കൂ​ടു​ത​ൽ സു​ര​ക്ഷ ന​ൽ​കു​ന്ന​തോ​ടൊ​പ്പം ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ക​രാ​റി​ലൂ​ടെ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. സു​പ്രീം ക​മ്മി​റ്റി​യു​ടെ മു​ഴു​വ​ൻ നി​ർ​മ്മാ​ണ സ്​​ഥ​ല​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ, ആ​രോ​ഗ്യ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ൽ സു​പ്രീം ക​മ്മി​റ്റി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് വ​ർ​ക്കേ​ഴ്സ്​ വെ​ൽ​ഫെ​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ മ​ഹ്മൂ​ദ് ഖു​തു​ബ് പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ത്തിെ​ൻ​റ പ്രാ​ധാ​ന്യം സം​ബ​ന്ധി​ച്ച് ബോ​ധ​വാ​ന്മാ​രാ​ണെ​ന്നും ഇ​തിെ​ൻ​റ ആ​രോ​ഗ്യ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ തൊ​ഴി​ലാ​ളി​ക​ളി​ൽ കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്നും ഖു​തു​ബ് കൂ​ട്ടി​ച്ചേ​ർ​ത്തു.

2017ൽ ​ക്യു ഐ ​എ​സ്​ സി​യു​മാ​യി ക​രാ​ർ ഒ​പ്പു​വെ​ച്ച​ത് മു​ത​ൽ ഇ​തു​വ​രെ​യാ​യി 4159 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ർ​ക്കേ​ഴ്സ്​ വെ​ൽ​ഫെ​യ​ർ ഇ​ൻ​ഡ​ക്ഷ​ൻ പരിശീലനം ന​ൽ​കി​ക്ക​ഴി​ഞ്ഞ​ു. 3054 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ആ​രോ​ഗ്യ, സു​ര​ക്ഷാ പ​രി​ശീ​ല​ന​വും 86 മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ, സു​ര​ക്ഷാ പ​രി​ശീ​ല​ന​വും ന​ൽ​കി​യ​താ​യും മ​ഹ്മൂ​ദ് ഖു​തു​ബ് ചൂ​ണ്ടി​ക്കാ​ട്ടി. ആ​രോ​ഗ്യ​വും സു​ര​ക്ഷ​യു​മാ​ണ് എ​ല്ലാ പ​രി​പാ​ടി​ക​ളു​ടെ​യും കേ​ന്ദ്ര​ബി​ന്ദു. ക്യു ​ഐ എ​സ്​ സി​യു​മാ​യു​ള്ള സു​പ്രീം ക​മ്മി​റ്റി​യു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ തൊ​ഴി​ലി​ട​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ളും പ​രി​ക്കു​ക​ളും ത​ട​യു​ന്ന​തി​ൽ മു​ഖ്യ പ​ങ്ക് വ​ഹി​ക്കു​മെ​ന്നും ഖു​തു​ബ് വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news
Next Story