കൗതുകം സമ്മാനിച്ച് യുണീക് ബൈക്സ് ഗാലറി
ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ സോൾ റൈഡേഴ്സ് മോട്ടോർസൈക്കിൾ ക്ലബിെൻറ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന ബൈക്ക് പ്രദർശനം. പൂർണമായും ദോഹയിൽ പണികഴിപ്പിച്ച ഒമ്പത് ആഡംബര ബൈക്കുകളാണ് പ്രദർശനത്തിലുണ്ടാകുക. സി എ ആർ ജി എം സി, ബി എം ഡബ്ല്യൂ ആർ60 ബൈക്കുകളും പ്രദർശനത്തിലുണ്ട്. സെപ്തംബർ മുപ്പത് വരെയാണ് പ്രദർശനം.
ഫിന ലോക നീന്തൽ ചാമ്പ്യൻഷിപ്പ്
ഹമദ് അക്വാറ്റിക് സെൻററിൽ ഇന്നലെയാരംഭിച്ച ഫിന ലോക നീന്തൽ ചാമ്പ്യൻഷിപ്പ് സെപ്തംബർ 15ന് അവസാനിക്കും. 23 രാജ്യങ്ങളിൽ നിന്നായി പ്രമുഖരായ താരങ്ങളുൾപ്പെടെ 130 നീന്തൽ താരങ്ങളാണ് ചാമ്പ്യൻഷിപ്പിന് ദോഹയിലെത്തിയിട്ടുള്ളത്. രാവിലെ ഹീറ്റ്സും വൈകിട്ട് ഫൈനലുകളും എന്ന രീതിയിലാണ് മത്സരങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്. പത്ത് മുതൽ 250 റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്.
ദി അമേസിംഗ് വേൾഡ് ഓഫ് ഗുംബൽ
ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ നടക്കുന്ന അമേസിംഗ് വേൾഡ് ഓഫ് ഗുംബൽ ഇന്ന് അവസാനിക്കും. ബ്ളൈൻഡ് ഫൂൾഡ്, ഡോഡ്ജ് ബോൾ ഗെയിംസ് തുടങ്ങിയ ഫൺ ഗെയിമുകളുടെ ഇൻററാക്ടീവ് സെഷനുകളിൽ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിക്കും.
ഇഷ്ട കഥാപാത്രത്തോടൊപ്പം ഫോട്ടോ എടുക്കാനുള്ള സുവർണാവസരവും ദി അമേസിംഗ് വേൾഡ് ഓഫ് ഗുംബലിലുണ്ട്. വൈകിട്ട് രണ്ട് മുതൽ ഒമ്പത് വരെയാണ് ഷോ.
അേക്രാബാറ്റ് ടെക് ഷോ
ഖത്തർ മാളിലെ അേക്രാബാറ്റ് ടെക് ഷോ ഇന്ന് അവസാനിക്കും. കതാറയിൽ നടക്കുന്ന കുവൈത്ത് കലാകാരി സാറാ ഹസെൻറയും ഇറാഖി കലാകാരൻ ഹൈദർ അൽ സഈമിെൻറയും ചിത്രപ്രദർശനം ഇന്ന് അവസാനിക്കും. അലി അൽ മുല്ലയുടെ അഹ്ൽ ഖത്തർ പ്രദർശനവും ഇന്നവസാനിക്കും. കതാറയിലാണ് പ്രദർശനം.