ഖത്തറിൽ 44 ശതമാനം കുട്ടികൾ അമിത ഭാരമുള്ളവരെന്ന് പഠനം
text_fieldsദോഹ: ഖത്തറിൽ 44 ശതമാനം കുട്ടികൾ അമിത ഭാരമുള്ളവരെന്ന് പഠനം. ഫാസ്റ്റ് ഫുഡ് സംസ്കാരമാണ് അമിത വണ്ണത്തിനും പൊണ്ണത്തടിക്കും പ്രധാന കാരണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ ശിശുരോഗ ന്യൂട്രിഷൻ സ്പെഷ്യലിസ്റ്റ് ഡോ.മായാ ഇതാനി വ്യക്തമാക്കി. 28 ശതമാനം കുട്ടികളും പൊണ്ണത്തടിയൻമാരാണ്. എന്നാൽ അതിമ ഭാരമുള്ളവർ പൊണ്ണതടിയൻമാരായിട്ടില്ലെങ്കിലും അവർ ഭക്ഷണ രീതിയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടവരാണ്. 67 ശതമാനം കുട്ടികളും ചുരുങ്ങിയത് ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഫാസ്്റ്റ് ഫുഡ് കഴിക്കുന്നവരാണ്. സ്വദേശികളിൽ 33 ശതമാനം കുട്ടികൾ പ്രാതൽ കഴിക്കാത്തവരാണ്. 70 ശതമാനം കുട്ടികളും കൃത്യമായി ഭക്ഷണം കഴിക്കാത്തവരാണെന്നും അവർ അറിയിച്ചു.
സ്കൂൾ സമയത്തിനിടക്ക് കുട്ടികൾ ഭക്ഷണം കൃത്യമായി കഴിക്കുന്നില്ല. പിന്നീട് കഴിക്കുന്ന ഭക്ഷണം ഫാസ്റ്റ് ഫുഡ് ഇനത്തിൽ പെട്ടതുമാണ്. 80 ശതമാനം പേരും പഴ വർഗങ്ങൾ ഉപയോഗിക്കുന്നേയില്ലെന്നും ഡോ. മായാ അറിയിച്ചു. ഭക്ഷണ ക്രമത്തിൽ കൃത്യമായ ശ്രദ്ധ പാലിച്ചെങ്കിൽ മാത്രമേ പൊണ്ണത്തടി കുറക്കാൻ സാധിക്കൂ. 130 കിലോ വരെയുള്ള കുട്ടികൾ ക്ലിനിക്കുകളിൽ എത്തുന്നുണ്ട്. ന്യൂട്രീഷൻ നിശ്ചയിക്കുന്ന ഭക്ഷണ രീതി സ്വീകരിച്ചാൽ അമിത വണ്ണം ഒരു പരിധി വരെ കുറക്കാൻ സാധിക്കും. എന്നാൽ കുട്ടികളുടെ തടി കുറക്കുന്നതിന് പ്രത്യേകം മരുന്ന് നിർദേശിക്കാറില്ലെന്നും അവർ വ്യക്തമാക്കി. പൊണ്ണത്തടി കുറക്കാനെന്ന പേരിൽ കാണുന്ന പരസ്യങ്ങളിൽ വീണുപോകാതിതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ചികിത്സക്ക് രാജ്യത്ത് അഞ്ച് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
