Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightര​​ണ്ടാ​​മ​​ത്...

ര​​ണ്ടാ​​മ​​ത് രാ​​ജ്യാ​​ന്ത​​ര വേ​​ട്ട–​​ ഫാ​​ൽ​​ക്ക​​ൺ പ്ര​​ദ​​ർ​​ശ​​ന​ം തു​ട​ങ്ങി

text_fields
bookmark_border
ര​​ണ്ടാ​​മ​​ത് രാ​​ജ്യാ​​ന്ത​​ര വേ​​ട്ട–​​ ഫാ​​ൽ​​ക്ക​​ൺ പ്ര​​ദ​​ർ​​ശ​​ന​ം തു​ട​ങ്ങി
cancel

ദോ​​ഹ: ക​​താ​​റ ക​​ൾ​​ച്ച​​റ​​ൽ വി​​ല്ലേ​​ജ് ഫൗ​​ണ്ടേ​​ഷ​​ൻ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത് രാ​​ജ്യാ​​ന്ത​​ര വേ​​ട്ട–​​ഫാ​​ൽ​​ക്ക​​ൺ മേ​​ള (സ്​​​ഹൈ​​ൽ) 2018ന് ​​ക​​താ​​റ​​യി​​ൽ തു​​ട​​ക്ക​​മാ​​യി. ക​​താ​​റ​​യി​​ലെ വി​​സ്​​​ഡം സ്​​​ക്വ​​യ​​റി​​ലാ​​ണ് പ്ര​​ദ​​ർ​​ശ​​നം ന​​ട​​ക്കു​​ന്ന​​ത്. അ​​ഞ്ച് ദി​​വ​​സം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന പ്ര​​ദ​​ർ​​ശ​​നം സെ​​പ്തം​​ബ​​ർ എ​​ട്ടിന്​ തീരും. ഇ​​ത്ത​​വ​​ണ അ​​റ​​ബ് രാ​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്ന​​ട​​ക്കം 20 രാ​​ജ്യ​​ങ്ങ​​ളാ​​ണ് മേ​​ള​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നാ​​യി ഖ​​ത്ത​​റി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. പ​​ങ്കാ​​ളി​​ത്ത​​ത്തി​​ൽ മു​​ൻ വ​​ർ​​ഷ​​ത്തേ​​തി​​നേ​​ക്കാ​​ൾ 70 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വു​​ണ്ടാ​​യി​​ട്ടു​​ണ്ടെ​​ന്ന് നേ​​ര​​ത്തെ സം​​ഘാ​​ട​​ക​​ർ അ​​റി​​യി​​ച്ചി​​രു​​ന്നു. 150ഓ​​ളം ക​​മ്പ​​നി​​ക​​ളാ​​ണ് ഇ​​ത്ത​​വ​​ണ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ പ​​വ​​ലി​​യ​​നു​​ക​​ളൊ​​രു​​ക്കു​​ന്ന​​ത്. വേ​​ട്ട​​ക്കു​​ള്ള ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും മ​​റ്റു സം​​വി​​ധാ​​ന​​ങ്ങ​​ളും, ഹ​​ണ്ടിം​​ഗ് ട്രി​​പ് ഏ​​ജ​​ൻ​​സി​​ക​​ൾ, റെ​​സ്​​​റ്റോ​​റ​​ൻ​​റു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​രും ഇ​​ത്ത​​വ​​ണ മേ​​ള​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. ഈ ​​വ​​ർ​​ഷം 10000 ച​​തു​​ര​​ശ്ര മീ​​റ്റ​​ർ വി​​സ്​​​തൃ​​തി​​യി​​ലാ​​ണ് പ്ര​​ദ​​ർ​​ശ​​ന​​മൊ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​ത് 4500 ച​​തു​​ര​​ശ്ര​​മീ​​റ്റ​​റാ​​യി​​രു​​ന്നു.

മേ​​ള​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ഒ​​രു​​ക്കു​​ന്ന മി​​ക​​ച്ച പ​​വ​​ലി​​യ​​ന് 30000 റി​​യാ​​ൽ സ​​മ്മാ​​ന​​ത്തു​​ക ല​​ഭി​​ക്കും. 1000 മു​​ത​​ൽ 3000 ഡോ​​ള​​ർ വ​​രെ സ​​മ്മാ​​ന​​ത്തു​​ക​​യു​​ള്ള മ​​റ്റു നി​​ര​​വ​​ധി മ​​ത്സ​​ര​​ങ്ങ​​ളും ഇ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു​​ണ്ട്. സാം​​സ്​​​കാ​​രി​​ക, ബോ​​ധ​​വ​​ത്​ക​​ര​​ണ പ​​രി​​പാ​​ടി​​ക​​ളും മേ​​ള​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ത്തും. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ഫാ​​ൽ​​ക്ക​​ണു​​ക​​ളാ​​യി​​രി​​ക്കും ഇ​​ത്ത​​വ​​ണ ലേ​​ല​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തെ​​ന്ന് സം​​ഘാ​​ട​​ക​​ർ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news
Next Story