Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ൻ ഗെ​യിം​സ്​:...

ഏ​ഷ്യ​ൻ ഗെ​യിം​സ്​: ഖ​ത്ത​ർ എ​യ​ർ​വേ​യ്സിനും അഭിമാനം

text_fields
bookmark_border
ഏ​ഷ്യ​ൻ ഗെ​യിം​സ്​: ഖ​ത്ത​ർ  എ​യ​ർ​വേ​യ്സിനും അഭിമാനം
cancel

ദോ​ഹ: ഇ​ന്തോ​നേ​ഷ്യ​യി​ലെ പാ​ലം​ബാ​ങി​ലും ജ​ക്കാ​ർ​ത്ത​യി​ലു​മാ​യി 18ാമ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ന് കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ അത്​ ഖത്തർ എയർവേയ്​സിനും അഭിമാന നിമിഷം. ഗെ​യിം​സ്​ സം​ഘാ​ട​ക​ർ​ക്ക് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ പ്ര​ശം​സ​യും അ​ഭി​ന​ന്ദ​ന​വും അറിയിച്ചു. ഗെ​യിം​സിെ​ൻ​റ ഔ​ദ്യോ​ഗി​ക എ​യ​ർ​ലൈ​ൻ പ​ങ്കാ​ളി​യാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​.
ഏ​ഷ്യ​ൻ ഗെ​യിം​സിെ​ൻ​റ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ആ​ദ്യം മു​ത​ൽ അ​വ​സാ​നം വ​രെ വി​ജ​യ​ക​ര​മാ​യി ഏ​ഷ്യ​ൻ ഗെ​യിം​സ്​ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ സം​ഘാ​ട​ക​ർ​ക്കാ​യെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​യ്്സ്​ സി ​ഇ ഒ ​അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു.

ഒ​ളിം​പി​ക്സി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ഗെ​യിം​സ്​ വേ​ദി​യാ​യ ഏ​ഷ്യ​ൻ ഗെ​യിം​സിെ​ൻ​റ ഔ​ദ്യോ​ഗി​ക പ​ങ്കാ​ളി​യാ​യ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ഗെ​യിം​സ്​ വി​ജ​യ​മാ​ക്കി​യ സം​ഘാ​ട​ക​ർ​ക്ക് അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്നു​വെ​ന്നും അ​ൽ ബാ​കി​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്തോ​നേ​ഷ്യ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഖ​ത്ത​ർ ആ​റ് സ്വ​ർ​ണ​മു​ൾ​പ്പെ​ടെ 13 മെ​ഡ​ലു​ക​ളു​മാ​യി 15ാം സ്​​ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സിെ​ൻ​റ ഔ​ദ്യോ​ഗി​ക എ​യ​ർ​ലൈ​ൻ പാ​ർ​ട്ട്ണ​ർ​മാ​രാ​യി ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ തെ​രഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. നേ​ര​ത്തെ 2006ൽ ​ദോ​ഹ ആ​തി​ഥ്യ​മ​രു​ളി​യ ഏ​ഷ്യ​ൻ ഗെ​യിം​സിെ​ൻ​റ ഔ​ദ്യോ​ഗി​ക എ​യ​ർ​ലൈ​ൻ പ​ങ്കാ​ളി​യാ​യി​രു​ന്നു ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്.

2022ൽ ​ഖ​ത്ത​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഫി​ഫ ലോ​ക ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് വ​രെ ഫി​ഫ​യു​ടെ ഔ​ദ്യോ​ഗി​ക എ​യ​ർ​ലൈ​ൻ പ​ങ്കാ​ളി​ക​ളും ഖ​ത്ത​ർ എ​യ​ർ​വേ​യ്സാ​ണ്. 2017 മെ​യ് മാ​സ​ത്തി​ലാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ ഫി​ഫ​യു​മാ​യു​ള്ള ക​രാ​ർ വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ക​രാ​ർ പ്ര​കാ​രം ലോ​ക ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് പു​റ​മേ, ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്, വ​നി​താ ലോ​ക​ക​പ്പ്, ഫി​ഫ അ​ണ്ട​ർ 20 ലോ​ക​ക​പ്പ്, അ​ണ്ട​ർ 17 ലോ​ക​ക​പ്പ്, ഫി​ഫ ബീ​ച്ച് സോ​ക്ക​ർ ലോ​ക​ക​പ്പ്, ഫി​ഫ ഇ​ൻ​റ​റാ​ക്ടീ​വ് ലോ​ക​ക​പ്പ് എ​ന്നി​വ​യു​ടെ ഔ​ദ്യോ​ഗി​ക എ​യ​ർ​ലൈ​ൻ പ​ങ്കാ​ളി​ക​ളും ഖ​ത്ത​ർ എ​യ​ർ​വേ​യ്സാ​ണ്. കാ​യി​ക മേ​ഖ​ല​യി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്ന​തി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ പ്ര​ത്യേ​കം ശ്ര​ദ്ധ ന​ൽ​കു​ന്നു​ണ്ട്. ജ​ർ​മ​ൻ ഫു​ട്ബോ​ളി​ലെ അ​തി​കാ​യ​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്കിെ​ൻ​റ പ്ലാ​റ്റി​നം പാ​ർ​ട്ട്ണ​ർ, ഇ​റ്റാ​ലി​യ​ൻ വ​മ്പ​ന്മാ​രാ​യ എ ​എ​സ്​ റോ​മ, അ​ർ​ജ​ൻ​റീ​ന​യി​ൽ നി​ന്നു​ള്ള ബൊ​ക്ക ജൂ​നി​യേ​ഴ്സ്​ എ​ന്നി​വ​യു​ടെ ഒ​ഫീ​ഷ്യ​ൽ ജെ​ഴ്സി സ്​​പോ​ൺ​സ​ർ​ഷി​പ്പ് എ​ന്നി​വ​യും ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news
Next Story