ദോഹ: 2022 ലോകകപ്പിെൻറ പ്രധാന വേദികളിലൊന്നായ അൽഖോറിലെ അൽ ബയ്ത് സ്റ്റേഡിയത്തിെൻറ മേൽക്കൂര നിർമ്മാണം ആരംഭിച്ചു. അടക്കാനും തുറക്കാനും കഴിയുന്ന മേൽക്കൂരയാണ് അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഘടിപ്പിക്കുന്നത്. ലോകകപ്പ് സെമി ഫൈനൽ മത്സരം നടക്കുന്ന സ്റ്റേഡിയം നിർമ്മാണത്തിലെ പ്രധാന നാഴികക്കല്ല് കൂടിയാണ് മേൽക്കൂര നിർമ്മാണം. പൂർണമായും സ്ഥാപിക്കുന്നതോടെ മേൽക്കൂരക്ക് 1600 ടൺ ഭാരമുണ്ടാകും.
ഏകദേശം 380 ഇടത്തരം വലുപ്പത്തിലുള്ള കാറുകളുടെ ഭാരത്തിന് തുല്യമാണിത്. ഒരു ബട്ടൻ അമർത്തുന്നതിലൂടെ മൂന്ന് ഘട്ടങ്ങളിലായി പൂർണമായും തുറക്കാനും അടക്കാനും കഴിയുന്നതാണ് മേൽക്കൂര. പൂർണമായും അടക്കുന്നതിന് 20 മിനുട്ടാണെടുക്കുക. മേൽക്കൂരയുടെ ഓരോ ഭാഗത്തിനും 94.4 മീറ്ററും 82 മുതൽ 104 വരെ ടൺ ഭാരവുമുണ്ട്. ഓരോ ഭാഗവും എട്ട് ഭാഗങ്ങളാക്കി മുറിച്ച് സ്റ്റേഡിയത്തിലെത്തിച്ച് വീണ്ടും ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാവിധ കാലാവസ്ഥക്കും അനുയോജ്യമാണ് മേൽക്കൂരയെന്ന് െപ്രാജക്ട് മാനേജർ ഡോ. നാസർ അൽ ഹാജിരി പറഞ്ഞു. മരുഭൂമിയിലെ അറബികളുടെ ടെൻറിെൻറ മാതൃകയിൽ സ്ഥാപിക്കുന്ന സ്റ്റേഡിയത്തിൽ 60000 പേർക്കാണ് ഇരിപ്പിടമൊരുക്കുന്നത്. ലോകകപ്പിന് ശേഷം ഇത് 30000 ആക്കി ചുരുക്കും.