ദോഹ: ദോഹയുടെ 75 ശതമാനം ഭാഗങ്ങളിലും ഇതിനകം റഡാറുകൾ സ്ഥാപിച്ച് കഴിഞ്ഞതായി ഗതാഗത ബോധവത്കരണ വിഭാഗം മേധാവി കേണൽ മുഹമ്മദ് അൽഹാജിരി വ്യക്തമാക്കി. പൊതു ജന സുരക്ഷ ലക്ഷ്യമാക്കി ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഈ നടപടി. ഇനിയും റഡാറുകൾ വെക്കാത്ത സിഗ്ലുകൾ, ഇൻറർചെയിഞ്ചുകൾ, നിരത്തുകൾ എന്നിവിടങ്ങളിൽ പുതിയ റഡാറുകൾ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. ഇതിന് പുറമെ സഞ്ചരിക്കുന്ന റഡാറുകളും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചതായും അദ്ദേഹം അറിയിച്ചു. സിഗ്ൽ മുറിച്ച് കടക്കുക, വലത് ഭാഗത്ത് കൂടി മറികടക്കാൻ ശ്രമിക്കുക, മഞ്ഞ ബോക്സുകളിൽ വാഹനം നിർത്തുക, സിഗ്നൽ കടക്കുന്നതിന് ഇടയിൽ പാത മാറ്റുക തുടങ്ങിയ നിയമ ലംഘനങ്ങൾ റഡാറിൽ പതിയും. വളരെ വേഗം തന്നെ ബന്ധപ്പെട്ട കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യും.
ഇൗ സംവിധാനമാണ് പുതിയ റഡാറുകളിൽ ഒരുക്കിയിട്ടുള്ളത്. ഇത് മുഖേന നിയമ ലംഘകരെ വളരെ വേഗം പിടികൂടാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. ബനീ ഹജർ പ്രദേശത്തെ ചില ഏരിയകളിൽ റഡാർ സ്ഥാപിക്കാത്തതിനാൽ ഈ പ്രദേശത്ത് കൂടി കടന്ന് പോകുന്ന വാഹനങ്ങൾ ട്രാഫിക് നിയമം ലംഘിക്കുക പതിവാണ്. ഇത് ശ്രദ്ധയിൽ പെട്ടതിെൻറ അടിസഥാനത്തിൽ ഈ പ്രദേശത്ത് പുതിയ റഡാറുകൾ സ്ഥാപിച്ച് തുടങ്ങിയതായും കേണൽ മുഹമ്മദ് അറിയിച്ചു. സിഗ്നൽ മുറിച്ച് കടക്കുക, അമിത വേഗതയിൽ വാഹനം ഓടിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾ കാരണം അപകടങ്ങൾ ഈ മേഖലയിൽ കൂടി വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
ഇതിെൻറ അടിസ്ഥാനത്തിലാണ് അടിയന്തര സ്വഭാവത്തിൽ ഇവിടെ റഡാറുകൾ സ്ഥാപിക്കുന്നത്. ആഭ്യന്തര വകുപ്പിെൻറ പുതിയ സംവിധാനവുമായി റഡാർ കാമറകൾ ലിങ്ക് ചെയ്യുന്നതോടെ നിയമ ലംഘകരെ നിമിഷങ്ങൾക്കകം പിടികൂടാൻ സാധിക്കും. ഏറ്റവും അധികം നിയമ ലംഘനം പിടകൂടുന്നത് വലത് ഭാഗത്ത് കൂടി മറികടക്കുക, മഞ്ഞ ബോക്സിൽ വാഹനങ്ങൾ നിർത്തുക, പാർക്കിംഗ് അനുവദിക്കാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക എന്നീ മൂന്ന് കാര്യങ്ങളിലാണെന്ന് കേണൽ മുഹമ്മദ് അറിയിച്ചു. നിയമം ലംഘിച്ചതായി വ്യക്തമായി ബോധ്യമായാൽ മാത്രമേ പിഴ ഈടാക്കൂ. സംശയത്തിെൻറ ആനുകൂല്യം ൈഡ്രവർക്ക് അനുകൂലമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.