ഖത്തർ ഭീകരവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച രാജ്യം
text_fieldsദോഹ: ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച രാജ്യമാണ് ഖത്തറെന്ന് അമേരിക്കയിലെ ഖത്തർ അംബാസഡർ മിശ്അൽ ബിൻ ഹമദ് ആൽഥാനി. ഖത്തറിനെതിരിൽ ഉപരോധം പ്രഖ്യാപിച്ച് അടിസഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന രാജ്യങ്ങളാണ് ഭീകരവാദത്തിെൻറ സഹായികളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യമനിൽ പിഞ്ചുകുഞ്ഞുങ്ങളെ പോലും ബേംബ് വെച്ച് കൊല്ലുന്നവരാണ് ഖത്തറിനെതിരെ ഭീകരവാദ ആരോപണം ഉന്നയിക്കുന്നത്. ആഗോള അടിസ്ഥാനത്തിൽ താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ ഭീകരവാദ ശക്തികളെ േപ്രാത്സാഹിപ്പിക്കുന്ന സമീപനമാണ് ഉപരോധ രാജ്യങ്ങളിൽ ചിലത് ചെയ്യുന്നത്. യമനിൽ കുട്ടികളുമായി പോകുന്ന ബസ്സിന് മേൽ ബോംബ് വർഷം നടത്തിയത് സഖ്യ സേനയാണ്.
സ്കൂളിെൻറ പരിസരത്ത് നടന്ന ബോംബാക്രമണത്തിൽ നിരവധി കുട്ടികളാണ് കൊല്ലപ്പെട്ടത്. മനുഷ്യത്വ രഹിതമായ അതിക്രമമാണ് യമനിൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘വാഷിംഗ്ടൻ പോസ്റ്റി’ൽ എഴുതിയ ലേഖനത്തിലാണ് മിശ്അൽ ബിൻ ഹമദ് ആൽഥാനി ഇക്കാര്യങ്ങൾ പറയുന്നത്. െസപ്തംബർ 11 ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരിൽ ഖത്തറിൽ നിന്നുള്ള ഒരാളും ഇല്ല.എന്നാൽ ഖത്തറിെൻറ അയൽരാജ്യത്തിലെ പൗരൻമാരുടെ സജീവ പങ്കാളിത്തം ആ സംഭവത്തിൽ വ്യക്തമായതുമാണ്. ഇൗ സാഹചര്യത്തിൽ ഭീകരവാദത്തെ സഹായിക്കുന്നുവെന്ന പേരിൽ ആരെയാണ് ഇവർ ആക്ഷേപിക്കുകയെന്ന് ഖത്തർ അംബാസഡർ ചോദിച്ചു.
ഉസാമ ബിൻ ലാദിൻ അടക്കമുള്ളവരെല്ലാം ഏത് രാജ്യക്കാരാണെന്ന് അറിയാത്തവരല്ല ലോകമെന്നും അദ്ദേഹം ഓർമിപ്പിച്ചു. മധ്യേഷ്യയിലെ നിലവിലെ പ്രതിസന്ധി തീർക്കാൻ പരസ്പരം കൂടിയിരുന്നുള്ള ചർച്ചയാണ് ആവശ്യം. മേഖലയിൽ നിന്ന് ഭീകരവാദം പൂർണമായി ഇല്ലാതാക്കാൻ ഒരുമിച്ചുള്ള മുന്നേറ്റം ആവശ്യമാണെന്നും മിശ്അൽ ബിൻ ഹമദ് ആൽഥാനി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
