ഖത്തർ ചാരിറ്റി കാമ്പയിൻ: ബലിമാംസം ലഭിച്ചത് 50,000 പേര്‍ക്ക്
text_fieldsദോഹ: ‘ഉദ്ഹിയ വാഗ്ദാനം ചെയ്യൂ, ആഹ്ലാദം പങ്കുവെക്കൂ’ എന്ന പ്രമേയത്തിൽ ഖത്തർ ചാരിറ്റി നടത്തിയ ഇത്തവണത്തെ കാമ്പയിന് വൻവിജയം. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് മേഖലകളിലെ വിവിധ രാജ്യങ്ങളിലുള്ള അര്‍ഹരായവര്‍ക്ക് ബലിമാംസം ലഭ്യമാക്കി. അര്‍ഹതയുള്ള കുട്ടികള്‍ക്ക് പെരുന്നാൾ വസ്ത്രങ്ങളും നൽകിയിരുന്നു. ഖത്തര്‍ ചാരിറ്റിയുടെ ബലിമാംസ വിതരണത്തിെൻറ പ്രയോജനം ഖത്തറിലെ 50,000 പേര്‍ക്ക് ലഭിച്ചു. ഈദിെൻറ മൂന്നും നാലും ദിനങ്ങളായ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു മാംസവിതരണം. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍, വിധവകള്‍, ഖത്തര്‍ ചാരിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അനാഥരുടെ കുടുംബങ്ങള്‍, വിവിധ രാജ്യക്കാരായ പ്രവാസികള്‍ എന്നിവരായിരുന്നു ഗുണഭോക്താക്കള്‍. എഴ് ഏഷ്യന്‍ രാജ്യങ്ങളിലെയും അഞ്ച് അറബ് രാജ്യങ്ങളിലെയും കമ്മ്യൂണിറ്റികള്‍ക്കാണ് ബലിമാംസം ലഭ്യമാക്കിയത്.
വിവിധ ലേബര്‍ ക്യാമ്പുകളിലും ബാച്ചിലര്‍ അക്കോമഡേഷനുകളിലും ബലിമാംസം ലഭ്യമാക്കി. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളിലെ 600 കുട്ടികള്‍ക്കും 324 അനാഥ കുട്ടികള്‍ക്കും പെരുന്നാള്‍ വസ്ത്രവും ഖത്തര്‍ ചാരിറ്റി വിതരണം ചെയ്തിരുന്നു. ഖത്തര്‍ ചാരിറ്റിയുടെ ഉദ്ഹിയ കാമ്പയിെൻറ പ്രയോജനം ഖത്തര്‍ ഉള്‍പ്പടെ 29 രാജ്യങ്ങളിലെ ഒമ്പത് ലക്ഷം പേര്‍ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിെൻറ ഭാഗമായി 39854 ബലിമൃഗങ്ങളെ വിതരണം ചെയ്യുമെന്ന് ഖത്തര്‍ ചാരിറ്റി അറിയിച്ചിരുന്നു. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അറവ് കേന്ദ്രത്തില്‍ നിന്നും മാംസം ശേഖരിച്ച് ഫ്രീസര്‍ വാനുകള്‍ ഉപയോഗിച്ച് സിമൈസിമ, അല്‍ഗാരിയ, അബൂ നഖ്ല, ശഹാനിയ, അല്ഖരൈബ്, വഖ്റ, അല്‍ഖോര്‍, അല്‍ജുമൈലിയ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു വിതരണം. വളൻറിയര്‍മാര്‍ ഇതുസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. വിദൂരസ്ഥലങ്ങളില്‍ വിതരണത്തിനും സൗകര്യമൊരുക്കിയിരുന്നു. വിവിധ സാമൂഹിക സന്നദ്ധ സംഘടനകളുടെ പങ്കാളിത്തവുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
