ദോഹ: ബെർലിനിൽ സമാപിച്ച ഖത്തർ–ജർമൻ വ്യാപാര, നിക്ഷേപ ഫോറത്തിൽ പങ്കെടുത്തവർക്ക് വിരുന്നൊരുക്കി ഖത്തർ എയർവേയ്സ്. മുഖ്യാതിഥി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ഉന്നത സർക്കാർ വ്യക്തിത്വങ്ങൾ, അതിഥികൾ, പ്രതിനിധികൾ തുടങ്ങിയവരാണ് ഖത്തർ എയർവേയ്സിെൻറ അത്താഴ വിരുന്നിൽ പങ്കെടുത്തത്.
ഖത്തറിനെയും ജർമനിയെയും സംബന്ധിച്ചുള്ള ഏറ്റവും ഉയർന്ന സാമ്പത്തിക പരിപാടിയായ വ്യാപാര–നിക്ഷേപ ഫോറത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുകയാണെന്നും അഭിമാനമുണ്ടെന്നും ഖത്തർ എയർവേയ്സ് പറഞ്ഞു.ബെർലിനിൽ സമാപിച്ച ഫോറത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ജർമൻ ചാൻസ്ലർ ആംഗല മെർക്കൽ, മ്യൂണിക്ക് മേയർ മിഖായേൽ മുള്ളർ തുടങ്ങിയവർ സംബന്ധിച്ചിരുന്നു.
ഖത്തർ ഗതാഗത, വാർത്താവിതരണ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി, ഖത്തർ എയർവേയ്സ് ചെയർമാനും ധനമന്ത്രിയുമായ അലി ശെരിഫ് അൽ ഇമാദി, നഗരസഭ പരിസ്ഥിതി മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ റുമൈഹി, സാമ്പത്തിക വാണിജ്യ വകുപ്പ് മന്ത്രി ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ ്ആൽഥാനി, ഉൗർജ വ്യവസായ മന്ത്രി ഡോ. സാലിഹ് അൽ സാദ, ജർമൻ ഗതാഗത വകുപ്പ് മന്ത്രി ആൻഡ്രിയാസ് ഷ്യൂയർ, ജർമൻ ചേംബർ അസോസിയേഷൻ പ്രസിഡൻറ് ഡോ. എറിക് ഷ്വൈറ്റ്സർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.