Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉപരോധം: സമാധാന...

ഉപരോധം: സമാധാന മാർഗങ്ങളിലൂടെ ചർച്ചക്ക് തയാറെന്ന് ഖത്തർ

text_fields
bookmark_border
ഉപരോധം: സമാധാന മാർഗങ്ങളിലൂടെ ചർച്ചക്ക് തയാറെന്ന് ഖത്തർ
cancel
camera_alt??? ???? ????? ??????? ??? ???? ?? ????

ദോഹ: നിരുപാധികമായ ചർച്ചകളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും ഉപരോധരാജ്യങ്ങളുമായി ചർച്ചക്ക് തയാറാണെന്ന് ആവർത്തിച്ച് ഖത്തർ. ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധം മൂന്ന് വർഷം പിന്നിട്ടുവെന്നും അന്താരാഷ്​ട്ര നിയമങ്ങൾക്കും കരാറുകൾക്കും യു.എൻ ചാർട്ടറിനും വിരുദ്ധമാണ് ഉപരോധരാജ്യങ്ങളുടെ നടപടിയെന്നും ഖത്തർ വ്യക്തമാക്കി. ന്യൂയോർക്കിൽ ഐക്യരാഷ്​ട്രസഭ ആസ്​ഥാനത്ത്, മിഡിലീസ്​റ്റിലെ രാഷ്​ട്രീയ സാഹചര്യം എന്ന പ്രമേയത്തിൽ നടന്ന യോഗത്തിൽ ഖത്തർ സ്​ഥിരം പ്രതിനിധിയായ ശൈഖ ഉൽയാ ബിൻത് അഹ്​മദ് ബിൻ സൈഫ് ആൽ ഥാനിയാണ് ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയത്. 

ഖത്തറിനെതിരായ ഉപരോധത്തിൽ ഉപരോധരാജ്യങ്ങളുടെ ന്യായീകരണങ്ങളെല്ലാം അടിസ്​ഥാന രഹിതമാണെന്ന് മൂന്ന് വർഷത്തിനിടയിൽ അന്താരാഷ്​ട്ര ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അതേസമയം, ഖത്തറിനെതിരായ ഉപരോധത്തിലൂടെ അന്താരാഷ്​ട്ര നിയമങ്ങളുടെയും ചാർട്ടറുകളുടെയും ലംഘനം ഉപരോധരാജ്യങ്ങൾ തുടരുകയാണെന്നും ശൈഖ ഉൽയാ അഹ്​മദ് ബിൻ സൈഫ് ആൽ ഥാനി ചൂണ്ടിക്കാട്ടി. ഉപരോധരാജ്യങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങളടക്കമുള്ള നിയമലംഘനങ്ങൾക്കെതിരെ ഖത്തർ അന്താരാഷ്​ട്ര നീതിന്യായ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഖത്തറിനെതിരായ ഉപരോധരാജ്യങ്ങളുടെ രണ്ട് അപ്പീൽ ഹരജികൾ അന്താരാഷ്​ട്ര കോടതി തള്ളിയതും ശൈഖ അൽയാ ആൽ ഥാനി ചൂണ്ടിക്കാട്ടി.

ഖത്തറിനെതിരായ അന്യായ ഉപരോധവും ഖത്തറിനെതിരെ പൊള്ളയായ വാദങ്ങൾ അണിനിരത്തിയുള്ള കാമ്പയിനുകളും തുടരുന്നതിനിടയിലും നയതന്ത്രതലത്തിൽ സമാധാനപരമായ മാർഗങ്ങളിലൂടെ പ്രശ്നപരിഹാരത്തിന് ഖത്തർ സജ്ജമാണ്​. രാജ്യങ്ങളുടെ പരമാധികാരത്തെ മാനിച്ചുകൊണ്ടും നിരുപാധികവുമായ ചർച്ചകളെയും സന്ധി സംഭാഷണങ്ങളെയും ഖത്തർ സ്വാഗതം ചെയ്യുന്നു. പ്രതിസന്ധി പരിഹാരത്തിന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്​മദ് അൽ ജാബിർ അൽ സബാഹി​​െൻറ മധ്യസ്​ഥ ശ്രമങ്ങളെ ഖത്തർ പ്രശംസിക്കുന്നുവെന്നും ഖത്തർ സ്​ഥിരം പ്രതിനിധി പറഞ്ഞു. ലോകത്തെ പിടിച്ചുലക്കുന്ന കോവിഡ് –19 പ്രതിസന്ധി, ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള േപ്രരകമാകണമെന്നും അവർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story