വ്യാജ സ്കോളർഷിപ്: മുന്നറിയിപ്പുമായി അമേരിക്കൻ എംബസിയും
text_fieldsദോഹ: വ്യാജ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്ന് ഖത്തറിലെ അമേരിക്കൻ എംബസിയും മുന്നറിയിപ്പുമായി രംഗത്ത്. വിവിധ രാജ്യങ്ങളിലെ ഖത്തർ എംബസികളുമായും അമേരിക്കൻ എംബസികളുമായും ചേർന്ന് പ്രവർത്തിക്കുകയാണ് തങ്ങളെന്ന വ്യാജ അവകാശവാദവുമായാണ് ചിലർ തട്ടിപ്പ് നടത്തുന്നത്. വിദ്യാഭ്യാസ അവസരങ്ങളും നിയമ സഹായവും വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അമേരിക്കൻ എംബസി അറിയിച്ചു. ഒരു അമേരിക്കൻ സർക്കാർ സ്ഥാപനമോ ഖത്തറിലെ അമേരിക്കൻ എംബസിയോ വിദ്യാഭ്യാസ സേവനങ്ങൾക്കും നിയമസഹായത്തിനുമായി പണം ആവശ്യപ്പെടുന്നില്ല.
ഖത്തറിലുള്ള എല്ലാവർക്കും അമേരിക്കയിലെ ഉപരിപഠനം സംബന്ധിച്ച് സൗജന്യ മാർഗനിർദേശം എജുക്കേഷൻ യു.എസ്.എ ദോഹ (doha@educationusa.org) നൽകുന്നുണ്ടെന്നും എംബസി പറഞ്ഞു. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രതയോടെ നിലകൊള്ളണം. പണം ആവശ്യപ്പെട്ടു കൊണ്ടും നിങ്ങൾ എഫ്.ബി.ഐയുടെ നിരീക്ഷണത്തിലാണെന്നും പറഞ്ഞ് ഫോൺ കോളോ ഇ–മെയിലോ വന്നാൽ ആഭ്യന്തര മന്ത്രാലയത്തെയോ സൈബർ ൈക്രം കോമ്പറ്റിങ് സെൻററിനെയോ 66815757 നമ്പറിലോ cccc@moi.gov.qa എന്ന വിലാസത്തിലോ ബന്ധപ്പെടണമെന്നും എംബസി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.