സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിൽ 80 ശതമാനം പേർക്കും 28 മുതൽ ജോലിക്കെത്താം
text_fieldsദോഹ: ഖത്തറിലെ കോവിഡ്19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി രാജ്യത്തെ സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിൽ ജൂലൈ 28 മുതൽ ഓഫിസുകളിലെത്താൻ മന്ത്രിസഭ അനുമതി നൽകി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മന്ത്രിസഭ യോഗത്തിന് ശേഷം കാബിനറ്റ് ചുമതലയുള്ള സഹമന്ത്രി ഡോ. ഇസ്സ ബിൻ സഅദ് അൽ ജഫാലി അൽ നുഐമി മന്ത്രിസഭ തീരുമാനങ്ങൾ പുറത്തുവിട്ടു.
സുപ്രധാന തീരുമാനങ്ങൾ:
ജൂലൈ 28 മുതൽ രാജ്യത്തെ സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും സ്ഥാപനങ്ങളിൽ 80 ശതമാനം ജീവനക്കാർക്കും ഓഫിസുകളിലെത്തി ജോലിയിൽ തുടരാം.
നേരത്തെ ഓഫിസുകളിലെ ജീവനക്കാരുടെ എണ്ണം കുറച്ചു കൊണ്ടുള്ള മന്ത്രിസഭ തീരുമാനമാണ് ഭേദഗതി ചെയ്തിരിക്കുന്നത്.
രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങൾ 80 ശതമാനം ശേഷിയിൽ പ്രവർത്തനം തുടരാനും മന്ത്രിസഭ അനുമതി നൽകി. അടിയന്തര സേവനങ്ങൾ നൽകുന്നത് തുടരാം. കോവിഡ്19 പശ്ചാത്തലത്തിൽ പ്രതിരോധം ഊർജിതമാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ തുടരാനും മന്ത്രിസഭയിൽ തീരുമാനമായി. കൂടാതെ മറ്റു നിയന്ത്രണങ്ങളും തുടരും. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അതോറിറ്റികൾ അടിയന്തര നടപടികൾ കൈക്കൊള്ളും.
മന്ത്രിസഭ യോഗത്തിലെ തീരുമാനങ്ങൾ ജൂലൈ 28 മുതൽ പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
