ചൂട് കൂടുന്നു, കുട്ടികളെ വാഹനത്തിൽ തനിച്ചാക്കല്ലേ...
text_fieldsദോഹ: വരുംദിവസങ്ങളിൽ രാജ്യത്തെ അന്തരീക്ഷ താപനില വർധിക്കും. കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പുറത്തുപോകരുത്. ഒരു നിമിഷത്തേക്ക് മാത്രമാണെങ്കിൽ കൂടി ഇത്തരത്തിൽ വാഹനം പാർക്ക് ചെയ്ത് കുട്ടികളെ അതിലിരുത്തുന്നത് അപകടം ക്ഷണിച്ചുവരുത്തലായിരിക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് ഹമദ് മെഡിക്കൽ കോർപറേഷൻ േട്രാമാ സെൻററിന് കീഴിലെ ഇഞ്ചുറി പ്രിവൻഷൻ േപ്രാഗ്രാമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. രാജ്യത്ത് അന്തരീക്ഷ താപനില വർധിക്കുകയാണ്. കുട്ടികളെ കാറുകളിൽ തനിച്ചാക്കി പോകുന്നതുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് എച്ച്.ഐ.പി.പി ഡയറക്ടർ ഡോ. റാഫേൽ കൺസുൻജി പറഞ്ഞു. വേനൽക്കാലങ്ങളിൽ പുറത്തുള്ളതിനേക്കാൾ 40 ഡിഗ്രി സെൽഷ്യസ് കൂടുതലായിരിക്കും കാറിലെ താപനില. തണുപ്പുള്ള ദിവസങ്ങളിൽ ഇത് 20 ഡിഗ്രി സെൽഷ്യസുമായിരിക്കും. അഞ്ച് മിനിറ്റിനുള്ളിൽ കാറുകളിലെ താപനില ഈ അവസ്ഥയിലെത്തും.
കുറഞ്ഞ സമയത്തേക്കാണെങ്കിൽ പോലും കുട്ടികളെ തനിച്ചിരുത്തി പുറത്തുപോകരുത്. കാറുകളിൽ ഒറ്റെപ്പടുന്ന കുട്ടികളിൽ ഉയർന്ന പനി, നിർജലീകരണം, ബോധക്ഷയം എന്നിവക്ക് സാധ്യതയുണ്ട്. ചില സാഹചര്യങ്ങളിൽ മരണംവരെ സംഭവിക്കും.ചൂട് കൂടിയ കാലാവസ്ഥ എല്ലാവർക്കും അപകടകരമാണ്. എന്നാൽ, കുട്ടികളുടെ കാര്യത്തിൽ ഇത് കടുപ്പമേറിയതാണ്. കുട്ടികളിലെ താപനില മുതിർന്നവരിലേതിനേക്കാൾ വേഗത്തിൽ, അഞ്ച് മിനിറ്റിനുള്ളിൽ തന്നെ വർധിക്കും. വേനൽ ദിവസങ്ങളിൽ ഇത് പെട്ടെന്ന് സംഭവിക്കും.
കാർ പാർക്ക് ചെയ്തിരിക്കുന്നത് തണലിലാണെങ്കിലും അതിൽ അപകടമുണ്ട്. കുട്ടികളിൽ സൂര്യാഘാതം, നിർജലീകരണം എന്നിവ പെട്ടെന്ന് സംഭവിക്കുന്നു. തണലിൽ ഗ്ലാസുകൾ അടച്ചിട്ട സാഹചര്യമാണെങ്കിൽ പോലും അപകടത്തിന് സാധ്യതയേറെയാണ്. സൂര്യാഘാതം മരണത്തിനു വരെ കാരണമാകും.
ഒരു മിനിറ്റ് ആണെങ്കിൽ പോലും കാറിന് പുറത്തിറങ്ങുമ്പോൾ കുട്ടികളെയും കൂടെക്കൂട്ടണം. കുട്ടികൾ ഉറങ്ങിപ്പോയതിനാൽ അധികം രക്ഷിതാക്കളും അശ്രദ്ധരാകുന്നുണ്ട്. അതിനാൽ, കാറിെൻറ പിറകിലുള്ള കുട്ടികളെ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുന്നതിനായി രക്ഷിതാക്കൾ തങ്ങളുടെ മൊബൈൽ, പഴ്സ് തുടങ്ങിയ അത്യാവശ്യ വസ്തുക്കൾ അവരുടെ അടുത്ത് വെക്കണം. പുറത്തിറങ്ങുമ്പോൾ ഉപയോഗത്തിലല്ലെങ്കിൽ കാർ ലോക്ക് ചെയ്യണം. കുട്ടികൾക്ക് കാറുകളുടെ താക്കോൽ നൽകുന്നതും അവർ എടുക്കുന്നതും പരമാവധി ഒഴിവാക്കണം.അതേസമയം, പ്രായമേറിയവരും കഠിനമായ രോഗങ്ങൾ അലട്ടുന്നവരും കാറുകളിൽ തനിച്ചിരിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് എച്ച്.ഐ.പി.പി അസി. ഡയറക്ടർ ഡോ. ആയിശ അബൈദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
