അറബ്, ആഫ്രിക്കൻ രാജ്യങ്ങളിലെ അംബാസഡർമാരുമായി വിദേശകാര്യ സഹമന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsദോഹ: അറബ്, ആഫ്രിക്കൻ രാജ്യങ്ങളിലെ അംബാസഡർമാരുമായി വിദേശകാര്യ സഹമന്ത്രിയും ദുരന്തനിവാരണ ഉന്നതാധികാര സമിതി വക്താവുമായ ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ െവർച്വൽ കൂടിക്കാഴ്ച നടത്തി.രണ്ട് ഘട്ടമായി നടന്ന കൂടിക്കാഴ്ചകളിൽ കോവിഡ്-19 മഹാമാരിയെ തുടർന്ന് ഖത്തറിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ലുൽവ അൽ ഖാതിർ അംബാസഡർമാർക്ക് വിശദീകരണം നൽകി.
കോവിഡ്-19 നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിെൻറ നാല് ഘട്ടങ്ങളെ സംബന്ധിച്ച സ്ഥാനപതികളുടെ ചോദ്യങ്ങൾക്കും കൂടിക്കാഴ്ചകളിൽ അവർ മറുപടി പറഞ്ഞു. രാജ്യത്തെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഖത്തർ ഭരണകൂടം സ്വീകരിച്ച നയനിലപാടുകളെ പ്രശംസിച്ച അറബ്, ആഫ്രിക്ക രാജ്യങ്ങളുടെ അംബാസഡർമാർ, ഖത്തറിൽ ജീവിക്കുന്ന എല്ലാവർക്കും വിവേചനമില്ലാതെ സൗജന്യവും മികവുറ്റതുമായ ആരോഗ്യ പരിരക്ഷ നൽകിയതിനെ പ്രത്യേകം ചൂണ്ടിക്കാട്ടി. രണ്ട് കൂടിക്കാഴ്ചകളിലും വിദേശകാര്യ മന്ത്രാലയത്തിലെ ഇൻറർനാഷനൽ ഡെവലപ്മെൻറ് അഡ്വൈസർ ഡോ. ഖാലിദ് ബിൻ റാഷിദ് അൽ മൻസൂരി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
